സഭാപ്രസംഗി 3:11
അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
Download Our Android App | iOS App
ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവൻ എന്താണെന്നും എന്താകേണ്ടവനാണെന്നും ദൈവം നന്നായി അറിയുന്നു. നിത്യത അവന്റെ ഉള്ളിൽ നൽകിയിരിക്കുന്നത് കൊണ്ടു അവൻ എവിടേക്ക് പോകുന്നു എന്നും ദൈവം അറിയുന്നു. ദൈവത്തെ അനുസരിച്ചു അവനെ ഭയപ്പെടണമെന്നാണ് അവിടുന്നു മനുഷ്യനെക്കുറിച്ചു ആഗ്രഹിക്കുന്നത്.

ധ്യാനം: സഭാപ്രസംഗി 3
ജെ.പി വെണ്ണിക്കുളം