എഡിറ്റോറിയൽ : ഒരു പാട്ടു മതി… നമുക്കതു മതിയേ…| ജോസ് വലിയകാലായിൽ

ഗാനങ്ങൾക്കും അതിന്റെ ട്യൂണുകൾക്കും മനുഷ്യജീവിതത്തിലുള്ള സ്വാധീനം വളരെ വലുതാണ്. ഭാഷാവ്യത്യാസമെന്യേ ക്രൈസ്തവ ​ഗാനങ്ങൾ മറ്റു മതസ്ഥർപ്പോലും ഏറ്റു പാടത്തക്ക നിലയിൽ മനോഹരങ്ങളാണ്. നൂറ്റാണ്ടുകളായി ക്രൈസ്തവ ​ഗാനങ്ങളിലൂടെ ജനലക്ഷങ്ങൾ ആശ്വാസം കണ്ടെത്തുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യുന്നു.

post watermark60x60

ഈയിടെയായി പുറത്തിറങ്ങുന്ന മിക്ക മലയാള ക്രൈസ്തവ ​ഗാനങ്ങൾക്കും ട്യൂണുകൾക്ക് കടപ്പാട് എന്ന അടിക്കുറിപ്പ് വെക്കേണ്ട ​അവസ്ഥയാണുള്ളത്. ട്യൂൺ കടമെടുത്തായാലും ​പാട്ടു കൊഴുപ്പിക്കുക എന്ന തത്വമാണ് ഇവിടെ അന്വർത്ഥമാക്കപ്പെടുന്നത്. അപ്പോൾത്തന്നെ, പ്രശസ്തി നേടുന്ന ​ഗാനങ്ങൾ പുറത്തിറങ്ങുമ്പോൾ തന്നെ അതിന്റെ ട്യൂണിന്റെ ഒർജിനാലിറ്റി തേടിപ്പോകുന്ന ഒരു പറ്റം ജനങ്ങളും ഇപ്പോൾ സജീമാണ്. ചില ​ഗാനങ്ങൾക്ക് ഒന്നിലധികം ​ഗാനങ്ങളുമായി സാമ്യമുണ്ടെന്നുള്ളതാണ് രസകരമായ കാര്യം.
ഓരോ ഭാഷയിലുമുള്ള ​ഗാനങ്ങൾക്കും ട്യൂണുകൾക്കും താളത്തിനും അവരവരുടേതായ നൂറ്റാണ്ടുകളായി പിന്തുടർന്നു വരുന്ന സംസ്കാരത്തിന്റെ സ്റ്റൈൽ നിഴലിച്ചു നിൽക്കുന്നുണ്ട്. ഇവ മറ്റു ഭാഷയിലേക്കു കടമെടുക്കുമ്പോൾ എല്ലാം ഒത്തുവരണമെന്നില്ല. നമ്മുടെ അയൽസംസ്ഥാനങ്ങളിലെ മിക്ക ക്രൈസ്തവ​ഗാനങ്ങളുടെ രീതിയും സിനിമാ ​ഗാനങ്ങളുടെ രീതിയും തമ്മിൽ വേർതിരിച്ചു കാണുക എന്നുള്ളത് വളരെ ശ്രമകരമായ കാര്യമാണ്. കാരണം അവർക്കു സിനിമയാണ് എല്ലാം. അതുകൊണ്ടു തന്നെ അവരിൽ ഭൂരിഭാ​ഗം ജനങ്ങളും പിന്തുടരുന്നതും സിനിമയിലെ സ്റ്റൈലും ട്യൂണും താളലയങ്ങളുമൊക്കെയാണ്. അവിടങ്ങളിലെ ക്രൈസ്തവരുടേയും ​ഗതി മറ്റൊന്നല്ല.
മലയാളത്തിലെ ക്രൈസ്തവ ​​ഗാനരചയിതാക്കളും സം​ഗീത സംവിധായകന്മാരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന തത്വങ്ങൾ വിശകലനം ചെയ്യപ്പെടേണ്ടതാണ്.

വളരെ അപൂർവ്വമായി യാദൃശ്ചികമായി ട്യൂണുകളിൽ സാമ്യം വരുന്ന അവസ്ഥയമുണ്ട്. അതും നിഷേധിക്കുന്നില്ല.

Download Our Android App | iOS App

എന്നാൽ മനപൂർവ്വമായി ട്യൂൺ പകർത്തിയിട്ട് അതിന് കടപ്പാട് വെക്കുകയോ, അത് സമ്മതിക്കുകയോ ചെയ്യാതെ ദൈവാത്മാവ് തന്നതാണ് എന്ന് വ്യാജം പറയുമ്പോൾ വിമർശനശരങ്ങൾ ഏൽക്കേണ്ടി വരുന്നു.

പഴയ പാട്ടുകളാണ് നല്ലത്, പുതിയത് പോരാ എന്നൊക്കെ വിമർശിക്കുമ്പോഴാണ്, പഴയ പാട്ടുകളുടെ ട്യൂണുകളൊക്കെ വിമർശന വിധേയമാകുന്നത്.

വിശുദ്ധ വേദപുസ്തകത്തിൽ 185 ൽ അധികം ​ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില പുസ്തകങ്ങൾ പൂർണ്ണമായും കാവ്യാത്മകമാണ്.
വെളിപ്പാടു പുസ്തകത്തിൽ 27 പാട്ടുകൾ നമുക്കു കാണുവാൻ കഴിയും. അതിന്റെ എല്ലാറ്റിന്റെയും ഇതിവൃത്തം ദൈവത്തിനു മഹത്വം എന്നുള്ളതാണ്.
സ്വർ​ഗ്ഗത്തിലും നാം പാടുവാൻ പോകുന്നത് ഒരേയൊരു ​ഗാനമാണ്….
ഹല്ലേലൂയ്യാ, ദൈവത്തിനു മഹത്വം….
അതെ,ഒരു പാട്ടു മതി…. ഹല്ലേലൂയ്യാ…
കുഞ്ഞാടിനു മഹത്വം… നമുക്ക് അതു മതി…
നിത്യതയ്ക്കായി നമ്മെത്തന്നെ ഒരുക്കാം.

ജോസ് വലിയകാലായിൽ

-ADVERTISEMENT-

-ADVERTISEMENT-

You might also like