ലേഖനം: കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ മേശപ്പുറത്തുണ്ട് | ജെൻസൺ ജോസഫ്, ഇടയ്ക്കാട്

നാം എപ്പോഴും ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില കല്പിക്കുന്നവരാണ്.. എന്നാൽ അവരുടെ ഇടയിൽ നമ്മെ തകർക്കുവാൻ ആഗ്രഹിക്കുന്നവരോ… നമ്മുടെ വളർച്ചയിൽ അസൂയലുക്കളായവരോ ഉണ്ടാകാറുണ്ട്… ചിലർ നമ്മുടെ സ്വത്തിനും ഭാവിക്കുമെതിരെ വിളങ്ങുതടിയാകുമ്പോൾ മറ്റുചിലർ ജീവന് തന്നെ ഭീഷണിയാകാറുണ്ട്…

ഇന്നു ലോകത്തിൽ കാണുന്ന പല കൊലപാതകങ്ങൾക്കും ഭവനഭേദനങ്ങൾക്കും കാരണം അസൂയയും ധനത്തിനൊടുള്ള അമിത ആഗ്രഹവുമാണ്….
അതിനു ഒരു ഉത്തമ ഉദാഹരണമാണ് ബൈബിളിൽ യൂദാ എന്ന യേശു ശിഷ്യൻ..
യേശു അവനെ തിരഞ്ഞെടുത്തത് അവനിലെ നല്ല ഗുണങ്ങൾ കൊണ്ടായിരിക്കാം…
എല്ലാം അറിയുന്ന കർത്താവ് അവന്റെ ഭൂതവും ഭാവിയും മനസിലാക്കിയില്ലേ എന്ന ചോദ്യം നമ്മിൽ അങ്കുരിക്കാം…
ശരിയാണ്..
യേശു സകലവും മനസിലാക്കിയരുന്നിരിക്കാം എന്നാൽ പാപികളെ രക്ഷിക്കുവാൻ വന്നവൻ ഒരുവന്റെ ചെറിയ കുറവുകൾ കണ്ടു മാറ്റിനിർത്തിയാൽ അവനെ എങ്ങനെയാകും ഇവൻ രക്ഷിക്കുക എന്ന ചോദ്യം ഉണ്ടാകാൻ ഇടയുണ്ട്…
ഏതൊരു മനുഷ്യനും അവന്റെ സ്വഭാവത്തിൽ നിന്നും മാറുവാൻ ഒരു അവസരം കൊടുക്കേണ്ടതുണ്ട്….

അതുമാത്രമാണ് യേശു യൂദയെ തിരഞ്ഞെടുക്കുമ്പോൾ ചെയ്തത് എന്നാണ് എന്റെ ചിന്ത…

ധനം സൂക്ഷിക്കുവാനും ചിലവാക്കുവാനുമുള്ള കഴിവും ശിഷ്യന്മാരോട് ചേർന്നു ക്രിസ്തുവിന്റെ ആജ്ഞകൾ അനുസരിക്കുവാനും അവനു കഴിഞ്ഞു എന്നുള്ളത് പ്രശംസാവഹമാണ്…
എന്നാൽ അവനു ഈ ഗുണങ്ങൾ ഉള്ളപ്പോൾ തന്നെ അവന്റെ ഉള്ളിലെ ധനമോഹത്തെ അടക്കുവാണോ മനം തിരിയുവാണോ അവനു കഴിഞ്ഞിരുന്നില്ല അല്ലെങ്കിൽ ശ്രമിച്ചിരുന്നില്ല എന്നുള്ളത് വളരെ ചിന്തനീയം ആണ്…

ഇവിടെയാണ് ഒരു ക്രിസ്തുഭക്തൻ യൂദയെ തങ്ങളുമായി താരതമ്യം ചെയ്യേണ്ടത്…
യേശുവിന്റെ കൂടെ നടക്കുകയും അവനു വേണ്ടി ചിലവാക്കുകയും ദൈവരാജ്യയത്തിനു കൂട്ടാളികൾ ആകുമ്പോൾ തന്നെ നമ്മുടെ കുറവുകളെ തിരിച്ചറിഞ്ഞു തിരുത്താൻ കഴിഞ്ഞില്ല എങ്കിൽ നാമും യൂദയെപ്പോലെ നമ്മുടെ കൂട്ടുകാരന്റെയോ പ്രീയപ്പെട്ടവരുടെയോ ഒറ്റുകാരനായി അവരുടെ വിരുന്നിൽ പങ്കെടുക്കേണ്ടി വരും…
അവസാന നിമിഷംവരേയും തിരിഞ്ഞു വരുവാൻ അവസരം കൊടുത്തിട്ടും ധനത്തിനൊടുള്ള അമിത ആഗ്രഹം അവന്റെ മനസന്തരത്തിന് വഴിതെളിച്ചില്ല എന്നതാണ് സത്യം…
ആദ്യം മനസിലാക്കുന്നവൻ മനസിലാക്കട്ടെ എന്നു കരുതി പൊതുവായി യേശു പറഞ്ഞിട്ടു മാറ്റം കാണാത്തതിനാൽ താലത്തിൽ മുക്കിയ അപ്പകഷണം അവനു കൊടുക്കുമ്പോൾ സാത്താൻ കയറിയവനായി അവിടെ നിന്നും എഴുന്നേറ്റുപോകുന്ന യൂദയെ നമുക്ക് കാണുവാൻ സാധിക്കും..(യോഹ.13: 27)
പ്രീയ സുഹൃത്തേ,
മാനുഷിക സ്വഭാവങ്ങളാൽ ഒരുവനിൽ കുറവുകൾ കണ്ടേക്കാം എന്നാൽ തിരിച്ചു മാനസന്തരത്തിന്റെ വഴിയിലേക്ക് വരുവാൻ ദൈവം അനേകം അവസരങ്ങൾ നമുക്ക് തരും… അതു തിരിച്ചറിഞ്ഞു മനസ്സ് പുതുക്കുവാൻ നമുക്കു കഴിയണം എന്നാൽ നമ്മൾ വിജയിക്കും….
യൂദായേക്കാൾ അമ്പേ പരാജയമാണ് പത്രോസ് എന്ന ശിഷ്യൻ എന്നാൽ മനം തിരിയുവാനുള്ള അവന്റെ ആഗ്രഹം അവനെ ശിഷ്യന്മാരിൽ ശ്രേഷ്ഠനാക്കി തീർത്തു..
ഇന്നിന്റെ പെന്തക്കോസ്ത് ലോകവും യുവതയും അനേകം ക്രിസ്തു വിരുദ്ധപ്രവർത്തികളുമായി മുൻപോട്ടുപോകുന്നു എന്നാൽ ദൈവം അവർക്ക് അതു തിരുത്തുവാൻ അനേകം അവസരങ്ങളും നൽകുന്നു… ആരു തെറ്റുകൾ തിരിച്ചറിഞ്ഞു തിരുത്തപ്പെടുവാൻ ആഗ്രഹിക്കുന്നുവോ അവൻ ദൈവത്താൽ ഉയർത്തപ്പെടുവാൻ തുടങ്ങും…
അല്ലാത്തവരുടെ ജീവിതം അതിനാൽ ഒടുങ്ങുവാൻ ഇടയായി തീരും….
ധനമോഹിയായ യൂദാ ജീവൻ അവസാനിപ്പിക്കേണ്ടി വന്നപ്പോൾ തള്ളിപ്പറഞ്ഞ പത്രോസ് ശിഷ്യന്മാരിൽ ഒന്നമനായി….
ഏതൊരു അവസ്ഥയിലും ദൈവത്തോട് മനസു തുറക്കുവാൻ നമുക്ക് അവസരമുണ്ട്…. അതു വിരുന്നു മേശയിൽ വച്ചു ആണെങ്കിലും…
കുലക്കളത്തിലും ക്രൂശിൽ വച്ചാണെങ്കിലും ദൈവത്തിനു നിന്നോട് കരുണകാണിക്കുവാൻ കഴിയും….
സ്നേഹസദ്യയിലെ കല്ലുകൾ ആകാതെ ഏവർക്കും മധുരമായി തീരുവാൻ കഴിഞ്ഞാൽ അതാണ് ദൈവം നിന്നിൽ നിന്നും ആഗ്രഹിക്കുന്ന ഏറ്റവും വലിയ ക്രിസ്സ്‌തു ഭക്തി…..
ഇന്നിന്റെ ലോകത്തിൽ നൊമ്പരമായല്ല സ്വാന്തനമായി മാറുവാൻ ക്രിസ്തുവിശ്വാസി ആയ നമുക്ക് കഴിയട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു….

ജെൻസൺ ജോസഫ്, ഇടയ്ക്കാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.