ഒന്നര വയസുള്ള കുഞ്ഞു പുഴയിൽ വീണ് മരിച്ചു

കടപ്ര: പരുമല സൈക്കിൾ മുക്കിനു സമീപം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞ് വീടിനോട് ചേർന്നൊഴുകുന്ന പുഴയിൽ വീണ് മരിച്ചു. കടപ്ര മണലേൽ പുത്തൻപറമ്പിൽ തോമസ് കുര്യന്റെയും ഷീജയുടെയും
മകൻ ഡാനിയേൽ ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
നാഗ്പൂരിൽ നിന്ന് അവധിക്ക് നാട്ടിൽ വന്നതായിരുന്നു ഈ കുടുംബം. അടുത്തയാഴ്ച തിരികെ നാഗ്പൂരിലേക്ക് മടങ്ങാൻ ഇരിക്കവേയാണ് ദാരുണമായ ദുരന്തം ഉണ്ടായത്. പരുമല ഐ.പി.സി ശാലോം സഭാംഗങ്ങൾ ആണ് ഈ കുടുംബം. സംസ്കാര ശുശ്രൂഷ നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ ആരംഭിച്ച്, ഐ.പി.സിയുടെ വളഞ്ഞവട്ടം സെമിത്തേരിയിൽ സംസ്കാരം നടക്കും.
ദുഃഖാർത്തരായ കുടുംബത്തിന്റെ ആശ്വാസത്തിനായി എല്ലാവരും പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like