ലേഖനം: ലക്‌ഷ്യം, സ്ഥിരത, വിശ്വാസം | നിബു വര്‍ഗ്ഗിസ് ജോണ്‍

നിയമാനുസൃതം മത്സരിക്കാത്ത ഒരു പടയാളിക്കും കിരീടം ലഭിക്കുകയില്ല (Similarly, anyone who competes as an athlete does not receive the victor’s crown except by competing according to the rules – 2 തിമോത്തി 2: 5 NIV). ക്രിസ്തീയ ജീവിതത്തെ ഒരു ഓട്ടവുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പല വചനങ്ങളും നമുക്ക് തിരുവചനത്തിൽ കാണുവാൻ കഴിയും. ഈ പ്രകാരം ഉള്ള പല ഗാനങ്ങൾ നമ്മൾക്ക് സുപരിചിതവും ആണ് .പാസ്റ്റർ മുട്ടം ഗീവര്ഗീസ് എന്ന അനുഗ്രഹീത ദൈവദാസൻ എഴുതിയ ” നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം ” എന്ന ഗാനം വളരെ ശ്രെദ്ധേയവും ,ക്രിസ്തീയ ജീവിതം ഒരു ഓട്ട മത്സരം പോലെയാണ് എന്ന ആശയത്തെ സാധുകരിക്കുന്നതും ആണ്.

post watermark60x60

എന്നാൽ അപ്പോസ്തലനായ പൗലോസ് തിമോത്തിയോസിനു എഴുതിയ രണ്ടാം ലേഖനം,അതിന്റെ രണ്ടാം അധ്യായം അഞ്ചാം വാക്യത്തിൽ വളരെ ഗൗരവമുള്ള ഒരു വിഷയം സൂചിപ്പിച്ചിരുന്നു . ഏതു മത്സരത്തിനും കുറച്ചു നിയമാവലികൾ ഉണ്ട് ,എത്ര കഴിവുള്ള മത്സരാർത്ഥിയും ആ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥർ ആണ് .നിയമങ്ങൾ പാലിക്കാൻ ഒരു മത്സരാർത്ഥി തയാറായില്ലെങ്കിൽ കഴിവോ അനുഭവജ്ഞാനമോ കണക്കിലെടുക്കാതെ ആ വ്യക്തി അയോഗ്യനാക്കപ്പെട്ടേക്കാം

ക്രിസ്തീയ ജീവിതത്തെ നാം ഒരു ഓട്ട മത്സരമായി കാണുന്നെങ്കിൽ അവിടെ താഴെ പറയുന്ന മൂന്ന് പ്രധാനപ്പെട്ട വിഷയങ്ങൾ അല്ലെങ്കിൽ നിയമങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതാണ്

Download Our Android App | iOS App

1. ലക്‌ഷ്യം

ഞാൻ ഓടുന്നത് ലക്ഷ്യമില്ലാതെ അല്ല (Therefore I do not run like someone running aimlessly – 1 കൊരിന്ത്യർ 9: 26 NIV). തിരുവചനങ്ങളിൽ അപ്പോസ്തലനായ പൗലോസ് തന്റെ മിഷനറി യാത്രയുമായി ബന്ധപ്പെട്ടു പല ദിശകളിൽ ,പല സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതായി നാം കാണുന്നു എന്നാൽ ഇതിന്റെ ഒക്കെ മധ്യത്തിലും തന്റെ ആത്മീയ ജീവിതത്തിന്റെ ലക്ഷ്യവും ദിശയും ഒരിക്കലും മാറിയില്ല എന്നും നാം കാണുന്നു . നമ്മുടെ ജീവിതത്തിൽ നാം പല കാരണങ്ങളാൽ പല സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും പല കാര്യങ്ങളിൽ ഇടപെടുകയും ചെയ്യേണ്ടിയതായിട്ടു വരും എന്നാൽ ഒരു കാര്യം നാം എപ്പോഴും ശ്രദ്ധിക്കണം; ഏതൊക്കെ കാര്യങ്ങളിൽ നാം ഇടപെട്ടാലും നമ്മുടെ ആത്മീയ ജീവിതത്തിന്റെ ലക്‌ഷ്യം അല്ലെങ്കിൽ ദിശ ഒരിക്കലും മാറിപ്പോകരുതു .നമ്മുടെ വഴി ക്രിസ്തുവും, നമ്മുടെ ലക്‌ഷ്യം നിത്യതയും നമുക്ക് ദിശാബോധം തരുന്നത് ദൈവത്തിന്റെ തിരുവചനവും ആണ് .

2. സ്ഥിരത

നിങ്ങൾ ഈ ലോകത്തിനു അനുരൂപരാകരുതു; പ്രത്യുത നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ (Do not conform to the pattern of this world, but be transformed by the renewing of your mind റോമർ 12: 2 NIV)
ലക്‌ഷ്യം ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാനപ്പെട്ടത് ഈ ലോകത്തിനു അനുരൂപപ്പെടാതെ സ്ഥിരതയോടെ ഓടുക എന്നതാണ് (എബ്രായർ 12 :1). സ്ഥിരത എന്ന അർഥം വരുന്ന Consistent എന്ന വാക്കിന് പകരം Perseverance എന്ന പദം ആണ് NIV ഉപയോഗിച്ചിരിക്കുന്നത്. Perseverance എന്ന വാക്കിന്റെ പദാനുപദ അർഥം നോക്കിയാൽ നിര്‍ത്താതെ/നിരന്തരം അധ്വാനിക്കുക, തളര്‍ന്നുപോകാതെ പ്രയത്‌നിക്കുക എന്നൊക്കെ ആണ് . ജീവരക്ഷക്കായി ഓടിപോകുന്നവരെ പോലെ (ഉല്പത്തി 19: 17) നാം നമ്മുടെ ലക്ഷ്യത്തിലേക്ക് ഓടണം . എന്തൊക്കെ തടസങ്ങൾ വന്നാലും നാം സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി (1 കൊരിന്ത്യർ 10: 5) നമ്മുടെ സ്ഥിരോത്സാഹം നഷ്ടപ്പെടുത്താതെ ഓടണം .

3. വിശ്വാസം
ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു (I have fought the good fight, I have finished the race; I have kept the faith. 2 തിമോത്തി 4:7)
ലക്‌ഷ്യം ഉറപ്പിക്കുകയും, സ്ഥിരോത്സാഹത്തോടെ ഓടുകയും ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പിന്നീട് ഏറ്റവും പ്രധാനപ്പെട്ടത് വിശ്വാസം കാത്തു കൊണ്ട് ഈ ഓട്ടം അവസാനിപ്പിക്കുക എന്നുള്ളതാണ് .നമ്മുടെ പൂർവ പിതാക്കന്മാർ നമുക്ക് കാണിച്ചു തന്ന മാതൃക ഇതാണ് . ചട്ടപ്രകാരം ഓടിയ അപ്പോസ്തലനായ പൗലോസ് , നീതിയുടെ കിരീടം തനിക്കും , കർത്താവിന്റെ പ്രത്യക്ഷതയിൽ പ്രിയം വെച്ച ഏവർക്കും കാത്തു വെച്ചിരിക്കുന്നതായി തീമോത്തിയോസിനോട് പറയുന്ന ഭാഗം നമുക്ക് പ്രത്യാശ നൽകുന്നതും നമ്മെ ഈ കാലത്തെ പ്രതിസന്ധികളുടെ മധ്യത്തിൽ ഏറെ ധൈര്യപ്പെടുത്തുന്നതുമാണ് (2 തിമോത്തി 4 : 8 ).

പ്രിയ ദൈവപൈതലേ , നീ ലക്ഷ്യത്തോടെ ആരംഭിക്കുകയും, സ്ഥിരതയോടെ ഓടുകയും ചെയ്യുമെങ്കിൽ, വിശ്വാസം കാത്തു കൊണ്ട് നീ ഈ ഓട്ടം അവസാനിപ്പിക്കുമ്പോൾ, നമ്മുടെ കർത്താവായ യേശുക്രിസ്തു നീതിയുടെ കിരീടം നിനക്ക് നൽകും. തന്റെ ഓട്ടത്തെയും അധ്വാനത്തെയും പറ്റി തിമോത്തിയോസിനോട് അറിയിച്ച അപ്പോസ്തലനായ പൗലോസ് വളരെ പ്രത്യാശ നിറഞ്ഞൊരു വാക്യം കൂടി ആത്മാവിൽ എഴുതി .ആ വാക്യം കൂടി എഴുതി ചേർത്ത് ഞാൻ ഈ ലേഖനം അവസാനിപ്പിക്കട്ടെ. ‘ പ്രിയ തിമോഥിയോസെ ” ആരിലാണ് ഞാൻ വിശ്വാസം അർപ്പിച്ചിരിക്കുന്നതു എന്ന് എനിക്കറിയാം . എന്നെ ഭരമേല്പിച്ചിരിക്കുന്നവയെല്ലാം ആ ദിവസം വരെയും ഭദ്രമായി കാത്തു സൂക്ഷിക്കുവാൻ അവനു കഴിയുമെന്നും എനിക്ക് പൂര്ണബോധ്യമുണ്ട് . ” ( ..I know whom I have believed and am convinced that he is able to guard what I have entrusted to him until that day. 2 തിമോത്തി 1 : 12 )
നിത്യതയിലേക്കുള്ള ഈ യാത്രയിൽ നമ്മുടെ ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ ദൈവാത്മാവ് നമ്മെ സഹായിക്കുമാറാകട്ടെ.

നിബു വർഗീസ്

-ADVERTISEMENT-

You might also like