ബംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷൻ ഹോരമാവ് അഗരയിലുള്ള ഐപിസി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് 2021 ഫെബ്രുവരി 7 മുതൽ 14 വരെ നടത്തുവാൻ തീരുമാനിച്ചു.
Download Our Android App | iOS App
പാസ്റ്റർ ജോസ് മാത്യു ജനറൽ കൺവീനറായും പാസ്റ്റർ എ. വൈ. ബാബു, റെജി ജോർജ് എന്നിവരെ കൺവീനർമാരായും സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുത്തു.

പ്രയർ കൺവീനർ പാസ്റ്റർ ഐസക് വർഗീസ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോമോൻ ജോൺ, മീഡിയ കൺവീനർ ജോബി ജോസഫ്, ഫിനാൻസ് കൺവീനർമാരായി പി ഒ സാമൂവേൽ, ജോയി പാപ്പച്ചൻ എന്നിവരെയും പാസ്റ്റർ കെ പി ജോർജ്, റ്റി ജോയ്, പാസ്റ്റർ ക്രിസ്തുദാസ്, ബിജു എം പാറയിൽ, കെ ജി മാത്യു എന്നിവരെ വിവിധ ഉപസമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു. പാസ്റ്റർ ഗ്രേയ്‌സൺ തോമസിന്റെയും സുവി. ജെറി ഫിലിപ്പിന്റെയും നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ പകൽ യോഗങ്ങൾ ഒഴിവാക്കി വൈകുന്നേരം 6 മുതൽ 8:30 വരെയാണ് സുവിശേഷയോഗം നടക്കുക. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഉള്ള ദൈവദാസന്മാർ ദൈവ വചന ശുശ്രൂഷ നിർവഹിക്കും. ഓൺലൈൻ മാധ്യമങ്ങളിലൂടെ കൺവെൻഷൻ തത്സമയം വീക്ഷിക്കുവാൻ ലോകമെമ്പാടുമുള്ള ദൈവജനത്തിന് അവസരമൊരുക്കുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 200 പേർക്ക് കൺവെൻഷൻ ഗ്രൗണ്ടിൽ പ്രവേശനാനുമതി നൽകും.