മാരാമൺ : ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവൻഷൻ മാരാമൺ മണൽപ്പുറത്ത് ഫെബ്രുവരി 14 മുതൽ നടക്കും. റൈറ്റ് റവ.ഡോ. രൂബേൻ മാർക്ക്,റവ. ഡോ. റോജർ ഗൈക് വാർഡ് എന്നിവർ അതിഥി പ്രസംഗകർ ആയിരിക്കും. സഭയിലെ ബിഷപ്പുമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
Download Our Android App | iOS App
മണൽ പുറത്തെ പന്തലിൽ നടക്കുന്ന യോഗങ്ങൾ കോവിഡ് മാനദന്ധങ്ങൾ പാലിച്ച് ആയിരിക്കുമെന്ന് അനിൽ മാരാമൺ പറഞ്ഞു.യോഗങ്ങളുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തങ്ങൾക്ക് കളക്ടർ നേതൃത്വം കൊടുക്കുന്നുണ്ട്. ഫെബ്രുവരി 14 ന് ഉച്ചക്ക് മൂന്ന് മണിക്ക് ഡോ. യൂയാക്കിം മാർ കൂറിലോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

പ്രഭാതത്തിൽ നടക്കുന്ന ബൈബിൾ ക്ലാസുകൾ സ്ത്രീകൾക്കും, പുരുഷന്മാർക്കും സംയുക്തമായിട്ടായിരിക്കും. രാവിലെ 9:30 ന് പൊതുയോഗം നടക്കും. ഉച്ചക്കയിഞ്ഞുള്ള യോഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ യോഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല. വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന യോഗങ്ങളിൽ സ്ത്രീകൾക്കും പങ്കെടുക്കാം. 20 പേർ മാത്രമായിരിക്കും ഗായകസംഘത്തിൽ ഉണ്ടാകുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
സഭയുടെ ചരിത്രത്തിൽ ആദ്യമായി കൺവൻഷൻ മുഴുവൻ ലൈവ്സ്ട്രീമിങ് നടത്തും.