കൊട്ടരക്കര മേഖല കൺവൻഷൻ ഇന്ന് മുതൽ

കൊട്ടാരക്കര : ഐ പി സി കൊട്ടാരക്കര മേഖല 61 – മത് കൺവൻഷൻ ഇന്ന് വൈകീട്ട് 7 ന് ആരംഭിക്കും. 2021 ജനുവരി 7,8,9 തീയതികളിൽ വെർച്വൽ ഫ്ലാറ്റ്ഫോമിൽ, സോഷ്യൽ മീഡിയകളിൽ സംപ്രേക്ഷണത്തോടെ ആണ് സഖാടിപ്പിക്കുന്നത്. ഐ പി സി അന്തർദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ കെ.ജെ തോമസ് കുമളി,വിൽസൺ വർക്കി (ന്യൂയോർക്ക് ), ഷിബു തോമസ് (ഒക്കലഹോമാ), സാബു വർഗീസ് (ഹൂസ്റ്റൺ), സാം ജോർജ് (ഐ പി സി ജനറൽ സെക്രട്ടറി) എന്നിവർ പ്രസംഗിക്കും. മേഖല ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

Download Our Android App | iOS App

സഹോദരന്മാരായ ജെയിംസ് ജോർജ്, പി.എം.ഫിലിപ്പ് . പാസ്റ്ററമാരായ ജോസ് കെ. ഏബ്രഹാം, ജോൺ റിച്ചാർഡ്, വി.വൈ തോമസ്, ഡാനിയേൽ ജോർജ് , വർഗീസ് മത്തായി, സാജൻ ഈശോ, ഫിന്നി പി മാത്യു, മാത്യു സാം എന്നിവർ നേതൃത്വം നല്കും.

-ADVERTISEMENT-

You might also like
Comments
Loading...