ക്രൈസ്തവ എഴുത്തുപുര ലീഡർഷിപ്പ് മീറ്റ് സമാപിച്ചു

ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ ക്രമീകരിച്ച രണ്ടാമത് ലീഡർഷിപ് മീറ്റ് ജനുവരി 4ന് ഇന്ത്യൻ സമയം 9.30 മുതൽ 11.30 വരെ സൂമിലൂടെ നടന്നു. ജനറൽ സെക്രട്ടറി ഡാർവിൻ വിൽസന്റെ അധ്യക്ഷതയിൽ ചീഫ് എഡിറ്റർ അഷേർ മാത്യു സ്വാഗതം ആശംസിച്ചു. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് ഇവാഞ്ജലിക്കൽ ചർച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് റവ.ഡോ. തോമസ് ഏബ്രഹാം, എഴുത്തുകാരിയും അധ്യാപികയുമായ സിസ്റ്റർ ആഗ്നസ് സാം തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു.

post watermark60x60

പാസ്റ്റർ ജെറി പൂവക്കാലയും പങ്കെടുത്തു. ജനറൽ ജോയിന്റ് സെക്രട്ടറി സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ പ്രവർത്തന വിശദീകരണം നൽകി. ജോണ്സണ് വെടികാട്ടിൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഭക്തവത്സലൻ സമാപന പ്രാർത്ഥന നടത്തി. കെ ഇ കുവൈറ്റ് ടീം ഗാനങ്ങൾ ആലപിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like