ഐ.പി.സി നോർത്തേൺ റീജിയൺ ത്രിദിന ഉപവാസ പ്രാർത്ഥന

പാസ്റ്റർ സജോയ് വർഗ്ഗീസ്

ന്യൂഡൽഹി : ഐ.പി.സി നോർത്തേൺ റീജിയന്റെ നേതൃത്വത്തിൽ വർഷാവസാന ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ഡിസംബർ 29 ചൊവ്വാഴ്ച മുതൽ 31 വ്യാഴാഴ്ച വരെ വൈകിട്ട് 6 മുതൽ 8 വരെ സൂം പ്ലാറ്റ് ഫോമിൽ ആയിരിക്കും യോഗങ്ങൾ നടക്കുന്നത്. പ്രസ്തുത യോഗത്തിൽ ഐ.പിസി എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ. സാമുവൽ ജോൺ, വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ. പി.എം.ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ. ലാജി പോൾ തുടങ്ങിയ ദൈവദാസന്മാർ വചനം ശുശ്രൂഷിക്കുന്നതാണ്. ഐ.പി.സി.എൻ.ആർ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ദൈവദാസൻമാരും വിശ്വാസികളും സംബന്ധിക്കുമെന്ന് നേതൃത്വം അറിയിച്ചു. പ്രാർത്ഥനാ കോർഡിനേറ്റർ പാസ്റ്റർ. പി.സി. ഷാജി യോഗ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

You might also like