ക്രൈസ്തവ എഴുത്തുപുര-ശ്രദ്ധ ഗുജറാത്ത് ചാപ്റ്റർ രണ്ടാം ഘട്ടം വിന്റർ ചലഞ്ച് നടത്തി

ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര- ശ്രദ്ധയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിൻ്റർ ചലഞ്ചിൻ്റെ ഭാഗമായി ഗുജറാത്തിൽ രണ്ടാം ഘട്ട ബ്ലാങ്കറ്റ് വിതരണം ഡിസംബർ 22ന് ഭാവ്നഗറിൽ നടന്നു. അശരണരായ ഇരുപത്തിയഞ്ചോളം പേർക്ക് ബ്ലാങ്കറ്റുകൾ വിതരണം ചെയ്തു. കെ. വി തോമസ്, സ്റ്റാൻലി സാമുവേൽ, ഡാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു. ചാപ്റ്റർ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പ്രസന്നകുമാർ സി. റ്റി രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

-ADVERTISEMENT-

You might also like