ശാലോം ഏ.ജി ഉപവാസ പ്രാർഥന ഡിസംബർ 21 മുതൽ

വസായ്: ശാലോം ഏ.ജി സഭയിൽ ഡിസംബർ 21 മുതൽ 30 വരെ 10 ദിവസം ഉപവാസ പ്രാർഥന നടത്തപ്പെടുന്നു.
എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ സൂം മീറ്റിംഗ്, പകൽ മുഴുവൻ ചെയിൻ പ്രയർ ആണ് ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ വി. ഐ യോഹന്നാൻ,(മുംബൈ) പാസ്റ്റർ കെ ജെ മാത്യു (പുനലൂർ), പാസ്റ്റർ ഫിലിപ്പ് ജോൺ (മുംബൈ), പാസ്റ്റർ ബി. വർഗീസ് (മണക്കാല), പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ ( ദുബായ്), പാസ്റ്റർ തോമസ് ചെറിയാൻ (യു.എസ്. എ), പാസ്റ്റർ വർഗീസ് ബേബി ( മാവേലിക്കര), പാസ്റ്റർ ജെയിംസ് ഏബ്രഹാം (പാലക്കാട്), പാസ്റ്റർ പ്രഭ. റ്റി. തങ്കച്ചൻ (കായംകുളം), പാസ്റ്റർ പ്രത്യാശ് തോമസ് (അടൂർ) തുടങ്ങി
അനുഗ്രഹീത ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും.

പാസ്റ്റർ സുനിൽ സോളമൻ, പാസ്റ്റർ ജയ്ലാൽ ലോറൻസ്, എബി മാത്യു,  ബാബു ജോർജ്, ജോർജ് വർഗീസ്,  ഹന്ന എബി, എലിസബത്ത്, അലീന പോൾസൺ തുടങ്ങി അഭിഷിക്തരായ ഗായകർ ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ ഫിലിപ്പ് ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.