ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജ് വെബ്ബിനാർ

കോട്ടയം: ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ ആഭിമുഖ്യത്തിൽ വെബ്ബിനാർ ഡിസംബർ 18 മുതൽ 20 ഞായറാഴ്ച വരെ ഇന്ത്യൻ സമയം 5.30 മുതൽ 9.30 സൂം പ്ലാറ്റഫോമിലൂടെ നടക്കും. ‘മാറ്റം അനിവാര്യമാണ് അത് സ്വീകരിക്കുക’ എന്നതാണ് വിഷയം.
‘ക്രിസ്തീയ ജീവിതവും ആത്മീയ മൂല്യവും’, ‘ദൈവവചന പഠനവും സുവിശേഷീകരണവും’, ‘ശിഷ്യത്വം’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പാസ്റ്റർ ഏബ്രഹാം ഫിലിപ്പോസ് (സൗദി), പാസ്റ്റർ യോഹന്നാൻ കെ ജോർജ് (സൗദി), പാസ്റ്റർ എബി ഏബ്രഹാം (പത്തനാപുരം) എന്നിവർ പ്രാരംഭ ദിവസത്തെ ക്ലാസുകൾ നയിക്കും.

രണ്ടാം ദിവസം ‘Hope of Eternity’, ‘Stand in the Gap’, ‘Christian ministers and their intentions’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി റവ. ആൻഡ്രൂസ് (ഈറോഡ്), ഡോ. ജയശ്രീ കെ.ബി (കൊട്ടാരക്കര), പാസ്റ്റർ സാംകുട്ടി മാത്യു (യു.എസ്) എന്നിവർ ക്ലാസുകൾ നയിക്കും.
സമാപന ദിനം ‘Biblical Principles & Culture’, ‘ദുരുദ്ദേശം തിരിച്ചറിയുക’, ‘ദൈവശാസ്ത്ര പഠനത്തിന്റെ പ്രാധാന്യത’ എന്നീ വിഷയങ്ങളെ ആസ്പദമാക്കി റവ. മാത്യു ഫിലിപ്പ് (ബെംഗളൂരു), പാസ്റ്റർ അനിൽ ഏബ്രഹാം (അബുദാബി), റവ. എം.പി തോമസ് (ഐ.എൽ.ബി.സി പ്രിൻസിപ്പൽ) എന്നിവർ ക്ലാസുകൾ നയിക്കും. ഇവാ. സ്റ്റാൻലി & എമി തിരുവനന്തപുരം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.