ഇന്നത്തെ ചിന്ത : താലന്തുകളുടെ ഉപമയും അതിന്റെ മൂല്യവും | ജെ. പി വെണ്ണിക്കുളം

താലന്തുകളുടെ ഉപമയെക്കുറിച്ചു മത്തായി 25ലും ലൂക്കോസ് 19ലും നമുക്ക് കാണാം. താലന്തിന്റെ തൂക്കം 50 കിലോ ആണ്. എന്നാൽ വെള്ളി നാണയത്തിന് 100 രൂപയും സ്വർണ നാണയത്തിന് 5000 രൂപയും വില വരും. 5,2,1 എന്നീ നിലകളിൽ ഓരോരുത്തരുടെയും പ്രാപ്തി പോലെയാണ് താലന്തു ലഭിച്ചിരിക്കുന്നത്. ഇതെല്ലാം ഓരോരുത്തർക്കും ലഭിക്കുന്ന മികച്ച അവസരങ്ങളാണ്. പ്രിയരെ, കർത്താവ് നമുക്ക് നൽകുന്ന ചെറുതോ വലുതോ ആയ കഴിവുകൾ നമുക്ക് വിശ്വസ്തമായി വ്യാപാരം ചെയ്യാൻ കഴിയുന്നുണ്ടോ എന്നത് സ്വയം ചോദിക്കേണ്ട ചോദ്യമാണ്. വിശ്വസ്തന്മാർക്ക് അംഗീകാരവും മടിയന്മാർക്കു ശാസനയും ലഭിക്കുന്ന ഒരു ഉപമയാണിത്.

ധ്യാനം : മത്തായി 25
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.