ഭാവന: പുസ്തകങ്ങളുടെ തള്ളല്‍ | സജോ കൊച്ചുപറമ്പിൽ

അലമാരയ്ക്കുള്ളില്‍ ഇരുന്ന ബൈബിളും സ്കൂളിലെ സാമൂഹ്യപാഠം പുസ്തകവും കൂടി ഒരു രസകരമായ തര്‍ക്കം ഉടലെടുത്തു. ഇവയ്ക്ക് അരികില്‍ ഇരുന്ന ഖസാക്കിന്റെ ഇതിഹാസം ഈ തര്‍ക്കം കേട്ടിട്ട് ചിരിയോട് ചിരി, സംഗതി ഇച്ചിരെ വശപ്പിശകാണ് .
ബൈബിള്‍ പറയുന്നു ഇക്കൂട്ടത്തില്‍ ഞാനാണ് സുന്ദരന്‍ എന്ന്
കാരണം എന്നെ എന്തു ബഹുമാനത്തോടാണ് ആള്‍ക്കാര്‍ വായിക്കുന്നതെന്ന് അറിയാമോ??
എനിക്കോരു മനോഹരമായ പുറംചട്ടയുണ്ട് ,
ആ പുറം ചട്ടയേയും താളുകളേയും പശയാലും നൂലിനായും കൂട്ടിചേര്‍ത്തിരിക്കുന്നു .
കൂടുതല്‍ തള്ളാതെ മൂപ്പരെ …
നിങ്ങളെ ഒന്നിച്ചു ചേര്‍ക്കാന്‍ പശയും നൂലും പുറംചട്ടയും പോരാത്തതിന് പുറത്തോരു സിബ്ബുള്ള കവറും ,
എന്നാലെ..ഞാന്‍ അങ്ങനെ അല്ല വെറും രണ്ടു പിന്നിനാല്‍ എന്റെ താളുകളേയും പുറംചട്ടയേയും കൂട്ടിചേര്‍ത്തിരിക്കുന്നു വായിക്കുമ്പോള്‍ ബഹുമാനമോന്നും തരാറില്ലെങ്കിലും എന്നെ വായിക്കാതെ ആരും പള്ളിക്കുടം കടന്നിട്ടില്ല ,അപ്പോള്‍ ഞാനല്ലെ മൂപ്പരെ നിങ്ങളിലും മെച്ചം????????
ഇതെല്ലാം കേട്ടിരുന്ന നമ്മുടെ ഖസാക്കിന്റെ വക അവസാന ആണിയടി.
നിങ്ങള്‍ രണ്ടാളും രചിക്കപ്പെട്ടത് പല ആളുകളുടെ തൂലികയിലൂടെ അല്ലെ ???
ഞാന്‍ പിറന്നത് ഒരാളുടെ വിരല്‍തുമ്പിലൂടെ ആയിരുന്നു .
അപ്പോള്‍ തമ്മില്‍ ഭേതം തോമ്മന്‍ എന്നമട്ടില്‍ ആ കിരീടം എനിക്കിരിക്കട്ടെ .
കേള്‍വി എല്ലാം ഒാര്‍ത്ത് ബൈബിള്‍ പതിയെ ഭിത്തിയിലേക്കു കണ്ണുകള്‍ ചലിപ്പിച്ചു .
കിഴക്കെ ജനാലയിലൂടെ പതിവില്ലാത്തവിധം കാറ്റും വെളിച്ചവും അടിച്ചുകയറുന്നുണ്ടായിരുന്നു,
ബൈബിള്‍ സാമൂഹ്യപാഠത്തെയും ഖസാക്കിനെയും നോക്കി വിളിച്ചുചോദിച്ചു പലരാല്‍ രചിക്കപ്പെട്ട ഒരെ വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന ഒരെ ഒരു ഗ്രന്ഥം ഞാനല്ലെ മക്കളെ ????
ശുഭം !

സജോ കൊച്ചുപറമ്പിൽ

-Advertisement-

You might also like
Comments
Loading...