ഇന്നത്തെ ചിന്ത : മെനേ,മെനേ, തെക്കേൽ, ഊഫർസീൻ | ജെ. പി വെണ്ണിക്കുളം

ദാനിയേൽ പ്രവചനത്തിൽ നാം കാണുന്ന ഒരു പദമാണ് തലക്കെട്ട്. ഇതിനർത്ഥം എണ്ണി എണ്ണി തൂക്കി വിഭാഗിച്ചു കുറവുള്ളവനായി കണ്ടു എന്നാണ്. ദൈവം ബേൽശസർ രാജാവിന്റെ ഭരണ കാലത്തിന്റെ നാളുകളെ എണ്ണിയിരിക്കുന്നു എന്നാണ് ദാനിയേൽ പറഞ്ഞത്. പ്രിയരെ, മനുഷ്യന്റെ പ്രവർത്തികളെ കൃത്യമായി എണ്ണി ഒന്നുകൂടി തൂക്കിനോക്കി കൃത്യമായി വിധിക്കുന്നവനാണ് നമ്മുടെ ദൈവം. അതുകൊണ്ടു സങ്കീർത്തനക്കാരനോട് നമുക്കും ചേർന്നു പറയാം, ‘ ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ’
(സങ്കീർത്തനങ്ങൾ 90:12).

post watermark60x60

ധ്യാനം: ദാനിയേൽ 5
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like