കോവിഡ് മൂലം നേരിട്ട സാമ്പത്തികാഘാതം ഒരു ദശാബ്ദം നീളുമെന്ന് യുഎൻ ഏജൻസിയുടെ പഠനം

ന്യൂയോർക്ക്: കോവിഡ് ദീർഘകാല പത്യാഘാതങ്ങളിലൊന്ന് ദരിദജനകോടികളുടെ എണ്ണത്തിൽ വരാൻ പോകുന്ന വർധനയെന്ന് യുഎൻ ഏജൻസിയുടെ പഠനം. കോവിഡ് കാരണം അടുത്ത പത്തു വർഷത്തിനകം 20 കോടിയിലേറെപ്പേർ കൂടി ദാരിദ്യത്തിലേക്കുമെന്ന് യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) സമഗ്രപഠനം വ്യക്തമാക്കുന്നത്.

ലോകത്ത് അതിദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 2030 ആകുമ്പോഴേയ്ക്കും 100 കോടിയാകും. കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രത്യാഘാതത്തിന്റെ 80%
ഒരു ദശാബ്ദം നീണ്ടുനിൽക്കുമെന്നുള്ള ആശങ്കയും യുഎൻഡിപി പഠനം പറയുന്നു. എങ്കിലും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയാൽ ഈ പ്രത്യാഘാതം ഒഴിവാക്കാമെന്നും വിലയിരുത്തൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.