സംഗീതത്തിൽ വേറിട്ട ശബ്ദവുമായി അഭിഷേക് സോജൻ

തൃശൂർ : ക്രൈസ്തവ സംഗീത ലോകത്തിൽ വേറിട്ട ശബ്ദവുമായി അഭിഷേക് സോജൻ നവ മാധ്യമങ്ങളിൽ വൈറലാകുന്നു. പാസ്റ്റർ റെജി നാരായണൻ എഴുതിയ വരികൾ ചിട്ടപ്പെടുത്തിയ മതിയാകുന്നില്ലേ ഈ സ്നേഹം കൊതി തീരുന്നില്ലേ നിൻ സാമിപ്യം എന്ന ഗാനം തന്റെ മികച്ച അവതരണത്തിലൂടെ തന്നെ ഏറെ പ്രശസ്തനാക്കുന്നു.

post watermark60x60

തൃശൂർ മാർ തിമോത്തിയോസ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേക്, 2018 ൽ നടന്ന ഐ.പി.സി സൺ‌ഡേസ്കൂൾ സ്റ്റേയ്റ്റ് താലന്ത് പരിശോധയിൽ
സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

ഐ.പി.സി മാരാക്കിൽ സഭ ശുശ്രുഷകൻ കൊടകര കാരമുള്ളാലിൽ
പാസ്റ്റർ സോജൻ പീറ്റർ – ജിനി ദമ്പതികളുടെ മൂത്ത മകനാണ്. ഇളയ സഹോദരൻ ആൽഫിൻ സോജൻ.

-ADVERTISEMENT-

You might also like