ക്രിസ്മസ് പരിപാടികളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കളെ ‘കൈകാര്യം’ ചെയ്യുമെന്ന്‌ ബജ്റംഗ് ദൾ നേതാവ്‌

 

post watermark60x60

ദിസ്പുര്‍: ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പള്ളികള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ബജ്റംഗ് ദൾ നേതാവിന്റെ മുന്നറിയിപ്പ്. അസമിലെ സില്‍ച്ചറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ബജ്റംഗ് ദൾ നേതാവായ മിത്തുനാഥ് ഇക്കാര്യം അറിയിച്ചത്.

Download Our Android App | iOS App

മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലെ വിവേകാനന്ദ കേന്ദ്രം അകാരണമായി അടച്ചു പൂട്ടിയതിനോടുള്ള കടുത്ത അമര്‍ഷത്തിലാണ് മിത്തുനാഥിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്. വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് മിത്തുനാഥ്. ക്രിസ്മസ് ദിന ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ഹിന്ദുക്കളെ അനുവദിക്കില്ലെന്ന് മറ്റു ബജ്റംഗ് ദൾ നേതാക്കളും വ്യക്തമാക്കി.

-ADVERTISEMENT-

You might also like