സംസ്ഥാന പി.വൈ.പി.എ ഓൺലൈൻ താലന്ത് പരിശോധന ‘ടാലെന്റോ ഡോകിമി സീസൺ III’

കുമ്പനാട് : കോവിഡ് 19 ന്റെ പ്രതികൂല സാഹചര്യത്തിലും ഈ
വർഷത്തെ താലന്ത് പരിശോധന സംസ്ഥാന പി.വൈ.പി.എ സമിതി ഓൺലൈനായി നടത്തപ്പെടുന്നു.
പ്രഥമ ഓൺലൈൻ താലന്ത് പരിശോധന ‘ടാലെന്റോ ഡോകിമി സീസൺ III’, 2020 ഡിസംബർ 5 ശനിയാഴ്ച സംസ്ഥാന പി വൈ പി എ പ്രസിഡന്റ്‌ ഇവാ. അജു അലക്സിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ (മുൻ പി വൈ പി എ വൈസ് പ്രസിഡന്റ്‌ ) ഓൺലൈൻ താലന്ത് പരിശോധനയുടെ ഉത്ഘാടനം നിർവഹിക്കും.

post watermark60x60

പത്ത്  മേഖലകളിൽ നിന്നും 250ൽ പരം അംഗങ്ങൾ പ്രഥമ ഓൺലൈൻ താലന്ത് പരിശോധനയിൽ മാറ്റുരയ്ക്കും. ഉത്ഘാടന സമ്മേളനം തത്സമയം സംസ്ഥാന പി വൈ പി എ ഫേസ്ബുക് പേജിൽ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

-ADVERTISEMENT-

You might also like