ക്രൈസ്തവ എഴുത്തുപുര വയനാട് യൂണിറ്റ് പ്രവർത്തനോദ്ഘാടനം നാളെ
വയനാട് : ക്രൈസ്തവ എഴുത്തുപുര വയനാട് യൂണിറ്റ് പ്രവർത്തനോദ്ഘാടനം നാളെ (നവംബർ 5) രാത്രി 7 മണിമുതൽ സൂമിലൂടെ നടത്തപ്പെടുന്നു.

ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ എക്സിക്യുട്ടിവ് അംഗം ഡോ. ബെൻസി ജി. ബാബുവിന്റെ അധ്യക്ഷതയിൽ ഡോ. പീറ്റർ ജോയ് (ക്രൈസ്തവ എഴുത്തുപുര ശ്രദ്ധ ഡയറക്‌ടർ )ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം തോമസ് മുഖ്യ സന്ദേശം നൽകും. കെ.ഇ വയനാട് യൂണിറ്റ് ആരാധനയ്ക്ക് നേതൃത്വം നൽകും.
ക്രൈസ്തവ എഴുത്തുപുര മാനേജ്‌മെന്റ് അംഗങ്ങളും, കേരളാ ചാപ്റ്റർ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രവർത്തനോദ്ഘാടനത്തിന് നേതൃത്വം വഹിക്കും.
ക്രൈസ്തവ എഴുത്തുപുരയിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.


- Advertisement -


Comments are closed.