ഗായിക ഏലിയാമ്മ രാജു നിത്യതയിൽ

കോട്ടയം : മലയാളി ക്രൈസ്തവ സമൂഹത്തിൽ പ്രശസ്തനായിരുന്ന ഗായകൻ നിത്യതയിൽ വിശ്രമിക്കുന്ന മാവേലിക്കര രാജുവിന്റെ ഭാര്യ ഏലിയാമ്മ രാജു നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവനന്തപുരം സ്വാതി തിരുന്നാൾ കോളേജിൽ തന്റെ സംഗീത പഠനത്തിന് ശേഷം പൂർണ്ണസമയ സുവിശേഷ ഗായികയായിരുന്നു. ക്രൈസ്തവ കൈരളിക്ക് മറക്കാനാവാത്ത മനസ്സേ വ്യാകുലമരുതേ, വരിക മനമെ സ്തുതിക്ക, നാവുകൊണ്ട് പാപം ചെയ്യാതിരിപ്പാൻ എന്നിങ്ങനെ അനേകം ഗാനങ്ങൾ പ്രിയ ഗാന ദമ്പതികളുടെ സംഭാവന യാണ്. സംസ്കാരം പിന്നീട്.

post watermark60x60

മക്കൾ : അജി ജയ്സൺ (ക്രൈസ്തവ എഴുത്തുപുര കോട്ടയം ജില്ല സെക്രട്ടറി ) , റ്റെസ്സി ഷൈൻ, നിസ്സി വൈറ്റസ്, ഹെപ്സി ജയ്സൺ.
മരുമക്കൾ: പാസ്റ്റർ ഷൈൻ മുണ്ടക്കയം, വൈറ്റസ് , അനീഷ അജി, ബ്ലസ്സൻ
സുവിശേഷ ഗായകൻ പാസ്റ്റർ: റ്റി. ഡി ലാലു സഹോദരനാണ്.

-ADVERTISEMENT-

You might also like