ലണ്ടന്‍: ഫൈസര്‍- ബയോഎന്‍ടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി യു.കെ. ഇതോടെ ഫൈസര്‍ വാക്‌സിന് നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായിരിക്കുകയാണ് യു.കെ. കൊവിഡിനെതിരെ 95 ശതമാനം ഫലപ്രാപ്തി നല്‍കുന്ന വാക്‌സിന്‍ സുരക്ഷിതമാണെന്നും എം.എച്ച്.ആര്‍.എ പറഞ്ഞു.
വാക്‌സിനേഷന്‍ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. മുന്‍ഗണനാ പ്രകാരമായിരിക്കും വാക്‌സിനേഷന്‍. രണ്ടു കോടി ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനായി നാലു കോടി ഡോസ് വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് യു.കെ.
വൈകാതെ പത്തു കോടി ഡോസ് വാക്‌സിന്‍ കമ്ബനി ലഭ്യമാക്കും.
ഇതോടെ ഏറ്റവും വേഗത്തില്‍ ജനങ്ങളിലേക്കുള്ള വാക്‌സിനായിരിക്കും ഫൈസറിന്റേത് എന്നും ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
Download Our Android App | iOS App
പരീക്ഷണ നടപടി ആരംഭിച്ച് പത്തു മാസത്തിനുള്ളിലാണ് വാക്‌സിന്‍ ജനങ്ങളിലേക്കെത്തുന്നത്.
വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയാലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക്, ശാരീരിക അകലം, ഐസൊലേഷന്‍, ക്വാറന്റൈന്‍ തുടങ്ങിയ എല്ലാം വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങിയാലും ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈറസ് പടര്‍ച്ച തടയാനാണിത്.