ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നാളെ മുതൽ

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ
വെർച്വൽ പ്ലാറ്റ്ഫോമിലൂടെ
നടത്തപ്പെടുന്നു. ഡിസംബർ 3 മുതൽ 6 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണിമുതലാണ് കൺവൻഷൻ നടക്കുക.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് റവ. ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. റവ. ജോസഫ് റ്റി. ജോസഫ്(ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പ്രസിഡന്റ് നോർത്ത് അമേരിക്ക), റവ. ഫിന്നി ജേക്കബ്(വൈസ് പ്രസിഡന്റ്), റവ.ഡോ. ടിങ്കു സാംസൺ(മിനിസോട്ട),റവ. മാണി വർഗീസ്(കാൻസാസ്), റവ. ഡോ. സി തോമസ്, പാസ്റ്റർ കെ. ബി ജോർജ്കുട്ടി(കരിങ്ങാച്ചിറ), പാസ്റ്റർ ജോസഫ് കുര്യൻ(പൊടിയാടി)എന്നിവർ ദൈവവചനം സംസാരിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
നാലാം തിയതി വെള്ളിയാഴ്ച 10 മണി മുതൽ വനിതാ സമാജം സമ്മേളനവും, അഞ്ചാം തിയതി രാവിലെ 10 മണി മുതൽ സി. ഇ. എം – സണ്ടേസ്കൂൾ വാർഷിക സമ്മേളനവും നടക്കും. ആറാം തിയതി ഞായറാഴ്ച 9:30ന് സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

പാസ്റ്റർ ജോൺ വർഗീസ്(വൈസ് പ്രസിഡന്റ്),പാസ്റ്റർ എബ്രഹാം ജോസഫ്(ജനറൽ സെക്രട്ടറി),പാസ്റ്റർ ജോൺസൻ കെ. സാമുവേൽ(ജനറൽ സെക്രട്ടറി),എബ്രഹാം വർഗീസ്(ട്രെഷറർ) എന്നിവർ കൺവൻഷന് നേതൃത്വം വഹിക്കും.

-Advertisement-

You might also like
Comments
Loading...