ഇന്നത്തെ ചിന്ത : നീതിമാനും അതിനീതിമാനും | ജെ.പി വെണ്ണിക്കുളം

സഭാപ്രസംഗി 7:16-18 അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?
അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു?

post watermark60x60

നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും.

ദൈവത്താൽ നീതീകരിക്കപ്പെട്ടൻ നീതിമാൻ. എന്നാൽ സ്വയ പ്രശംസ നടത്തുന്നവർ അതിനീതിമാന്മാർ. പരീശന്റെ പ്രാർത്ഥന ശ്രദ്ധിച്ചിട്ടില്ലേ, സ്വയം നീതീകരിക്കുന്നവർക്കുള്ള ഉദാഹരണം കൂടിയാണിത്. അതിനീതിമാൻ, അതിജ്ഞാനി, അതിദുഷ്ടൻ അതിമൂഢൻ ഇതെല്ലാം അപകടകരമായ സ്വഭാവങ്ങളാണ്. ഒരു നീതിമാൻ എല്ലായ്പ്പോഴും ദുഷ്ടതയിൽ നിന്നും ഒഴിഞ്ഞിരിക്കും.

Download Our Android App | iOS App

ധ്യാനം : സഭാപ്രസംഗി 7
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like