കോഴിക്കോട് : ‘ഉപദേശിയുടെ മക്കള്‍ എന്ന സംഘടനയുടെ ഒന്നാം വാര്‍ഷിത്തോടനുബന്ധിച്ച് മലബാറില്‍ കര്‍ത്തൃസേവയില്‍ ആയിരിക്കുന്ന ദൈവദാസന്‍ന്മാര്‍ക്ക് സഹായഹസ്‌തം നല്‍കപെടുന്നു. ലോകമേമ്പാടുമുള്ള ഉപദേശിമാരുടെ മക്കളെ ചേര്‍ത്തുപിടിക്കുവാനും, അവരുടെ വേദനകളില്‍ പങ്കാളിയാകുവാനും, ആത്മീയമായും ഭൗതീകമായും കൈതാങ്ങല്‍ കൊടുക്കാവാനുമായി, ദൈവം നല്‍കിയ ദര്‍ശനപ്രകാരമാണ് ഇതിന്റെ തുടക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Download Our Android App | iOS App
തിരസ്‌കരണങ്ങളും വേദനകളും മാത്രം പങ്കുവെക്കുവാനുള്ള സുവിശേഷകരുടെ മക്കള്‍ക്ക് സാന്ത്വനം പകരുന്നതാണ് ഉപദേശിയുടെ മക്കള്‍ എന്ന കൂട്ടായ്മ. അനേക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയിലൂടെ നടത്തിയിട്ടുണ്ട്.

ജോയൽ പടവത്തിനൊപ്പം ജിബിൻ പൂവക്കാല, സ്റ്റാൻലി മാത്യു, സാം പടിഞ്ഞാറേക്കര, ടൈറ്റസ് തോമസ്, ജിബിൻ ഫിലിപ്പ്, ടിപ്സൻ തോമസ്, ബോബസ് ജോസ്, സഞ്ജു തോമസ്, റിന്റോ റെജി, ഡാനി ബ്ലെസ്സൺ, ജോഷി സാം, ടിങ്കു ജിനു, സ്നേഹ ജിബിൻ എന്നിവർ നേതൃത്വം നൽകുന്നു. ഞങ്ങളോട് സഹകരിച്ച എല്ലാവരോടും പ്രത്യേക നന്ദിയും, തുടർന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഭാരവാഹികൾ ക്രൈസ്തവ എഴുതുപുരയോട് പറഞ്ഞു.