ശ്രദ്ധ – വിന്റർചലഞ്ചിന് രാജ്യതലസ്ഥാനത്ത് ആവേശകരമായ തുടക്കം

ന്യൂഡൽഹി: അതിശൈത്യത്തിലേക്ക് കടന്ന ഉത്തരേന്ത്യയിൽ ക്രൈസ്തവ എഴുത്തുപുരയുടെ ജീവകാരുണ്യപ്രവർത്തന വിഭാഗമായ ‘ശ്രദ്ധ’യുടെ നേതൃത്വത്തിൽ നടത്തുന്ന ‘വിന്റർചലഞ്ചി’ന് രാജ്യതലസ്ഥാനത്ത് ആവേശകരമായ തുടക്കം. വിവിധ ഘട്ടങ്ങളിലായി ഡൽഹി ആസ്ഥാനമായി ഡൽഹി, ഹരിയാന, ഉത്തരപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ചെയ്തെടുക്കുന്ന ഈ ഉദ്യമത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കഴിഞ്ഞ ദിവസം ഡൽഹിയുടെ വിവിധ പ്രദേശങ്ങളായ ആശ്രം,മദൻഗിരി,ചന്ദൻഹോള,നോയിഡ,സുബാഷ്നഗർ,ഷക്കർപുർ,നാരായണ,ഗോൾമാർക്കറ്റ്,ഷാദിപുർ,കരോൾബാഗ്,ഹരിയാന സംസ്ഥാനത്തിലെ ഫരീദാബാദ്, ബെല്ലബഗട്ട് തുടങ്ങിയിടങ്ങളിൽ കമ്പിളി വിതരണം നടത്തി. ഐ.പി.സി നോർത്തേൺ റീജിയൻ ആസ്ഥാനത്ത് ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ സെക്രട്ടറി അഡ്വ.സുകു തോമസിന്റെ ആമുഖപ്രസംഗത്തോടെ ആദ്യഘട്ടം തുടക്കം കുറിച്ചുളള സമ്മേളനത്തിൽ ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ .സി.ജോൺ സ്തോത്രശുശ്രൂഷ നടത്തി. ഡൽഹി ചാപ്റ്റർ പ്രസിഡന്റ് അനീഷ് വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഗ്രേസ് തീയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. യേശുദാസ് നാഥ് സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. ഡൽഹിലും ഹരിയാനയിലുമുളള വിവിധ സഭാ സംഘടനാ നേതൃത്വങ്ങളുടെയും ശുശ്രൂഷകരുടെയും സാന്നിധ്യത്തിൽ നടന്ന മീറ്റിംഗ് ക്രൈസ്തവ എഴുത്തുപുര ഇന്റർനാഷണൽ ജോയിന്റ് സെക്രട്ടറി സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ നന്ദി പറഞ്ഞ്,ഡൽഹി ചാപ്റ്റർ വൈസ് പ്രസിഡന്റ് ബ്ലെസൺ പി ബിയുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും പര്യവസാനിച്ചു.രാത്രി ഏറെ വൈകിയും ഡൽഹി നഗരത്തിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെ അടുക്കലെത്തിയും ‘ശ്രദ്ധ’ പ്രവർത്തകർ കമ്പിളി വിതരണം ചെയ്തെടുത്തു.നോബിൾ സാം, രഞ്ജിത്ത് ജോയി, ജെറിൻ ജേക്കബ് തുടങ്ങിയ ചാപ്റ്റർ ഭാരവാഹികൾ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്നുളള ഘട്ടങ്ങളിലും ക്രൈസ്തവ എഴുത്തുപുര – ശ്രദ്ധയുടെ വിവിധ ചാപ്റ്ററുകളുടേയും യൂണിറ്റുകളുടെയും അഭ്യുദയകാംഷികളുടെയും സഹകരണത്തോടെ ഡൽഹിയിലും ഉത്തരപ്രദേശിലും ഹരിയാനയിലുമായി ചെയ്തെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാത്രമല്ല ബീഹാർ ‘ശ്രദ്ധ’ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തുന്ന വിന്റർചലഞ്ച് പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി, ഡിസംബർ ആദ്യവാരത്തിൽ കമ്പിളി വിതരണം നടത്തുമെന്നും ബീഹാർ ചാപ്റ്റർ പ്രസിഡന്റ് പാ.പ്രമോദ് സെബാസ്റ്റ്യൻ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.