സുവിശേഷ രണാങ്കണത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ പാസ്റ്റർ പി.എം ജോണിനെ ആദരിച്ചു

ന്യൂഡൽഹി:ഉത്തരേന്ത്യൻ സുവിശേഷ രണാങ്കണത്തിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ ഐ. പി.സി നോർത്തേൺ റീജിയൻ ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ പി.എം ജോണിനെ ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്ററും ഡൽഹി ചാപ്റ്ററും സംയുക്തമായി ആദരിച്ചു.ഞാറാഴ്ച(22-11-20)    വൈകിട്ട് നടന്ന സ്തോത്രശുശ്രൂഷ മീറ്റിംഗിൽ ഡോ.കെ.സി.ജോൺ(ചെയർമാൻ പവർവിഷൻ ടിവി), പാസ്റ്റർ സാം ജോർജ്ജ് (ഐ.പി.സി ജനറൽ സെക്രട്ടറി),പാസ്റ്റർ ബെനിസൺ മത്തായി (ഇന്ത്യ ദൈവസഭ സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസീയർ),പാസ്റ്റർ കെ.ജോയി(പ്രേട്രൻ,ഐ.പി.സി ഡൽഹി സ്റ്റേറ്റ്),ഡോ.ആർ. ഏബ്രഹാം (പ്രസിഡന്റ്, GDPF), പാസ്റ്റർ സാമുവേൽ ജോൺ (ജനറൽ പ്രസിഡന്റ്, ഐ.പി.സി നോർത്തേൺ റീജിയൻ),പാസ്റ്റർ സാം ജോർജ്(സെക്രട്ടറി, ഐ.പി.സി ഡൽഹി സ്റ്റേറ്റ്),പാസ്റ്റർ കെ.വൈ.ബാബു (പ്രസിഡന്റ്, പി.എം. ജി ചർച്ച്, ഡൽഹി),പാസ്റ്റർ ജോൺ തോമസ് (ഡൽഹി കോർഡിനേറ്റർ, ശാരോൻ ഫെലോഷിപ്പ് ചർച്ച്),പാസ്റ്റർ. ജേക്കബ് ജോൺ (ഐ.പി.സി.മുൻ ജനറൽ പ്രസിഡന്റ്),പാസ്റ്റർ സാമുവേൽ തോമസ്,ഡോ.ലാജി പോൾ,പാസ്റ്റർ തോമസ് ശാമുവൽ, പാസ്റ്റർ ജെയിംസ് ജോർജ്ജ്, പാസ്റ്റർ ടി.ജി.സൈമൺ, പാസ്റ്റർ യേശുദാസ് നാഥ് തുടങ്ങിയ നിരവധി സഭാ സംഘടന നേതാക്കൾ മീറ്റിംഗിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

ക്രൈസ്തവ എഴുത്തുപുരയെ പ്രതിനിധീകരിച്ച് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ.പി. വെണ്ണിക്കുളം, സെക്രട്ടറി ഡാർവിൻ എം വിൽസൺ, ജനറൽ ട്രഷറർ പാസ്റ്റർ ബ്ലെസൺ ചെറിയനാട്, പാസ്റ്റർ പ്രമോദ് സെബാസ്റ്റ്യൻ (പ്രസിഡന്റ്, ബീഹാർ ചാപ്റ്റർ) തുടങ്ങിയവരും ആശംസകൾ നേർന്ന് സംസാരിച്ചു. ഐ.പി.സി ഡൽഹി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ നോബിൾ വർഗീസ് പ്രാർത്ഥിച്ച് ആരംഭിച്ച സമ്മേളനത്തിൽ ക്രൈസ്തവ എഴുത്തുപുരയുടെ പ്രോജക്ട് ഡയറക്ടറും ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന്റെ മാനേജ്മെന്റ് പ്രതിനിധിയുമായ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ഡൽഹി ചാപ്റ്റർ പ്രസിഡന്റ് അനീഷ് വലിയപറമ്പിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ക്രൈസ്തവ ഗാനകൈരളിയിൽ പ്രശസ്തരായ പാസ്റ്റർ ഭക്തവത്സലൻ, പെർസിസ് ജോൺ, ഇവാ.എബിൻ അലക്സ് കാനഡ, ബ്ലെസി ജോൺ തുടങ്ങിയവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ക്രൈസ്തവ എഴുത്തുപുര ഡൽഹി-ബീഹാർ ചാപ്റ്ററുകൾ സംയുക്തമായി പാസ്റ്റർ പി.എം.ജോണിന് ഫലകവും ഷാളും നൽകി ആദരിച്ചു.ഡൽഹി ചാപ്റ്ററിന്റെ സെക്രട്ടറി അഡ്വ. സുകു തോമസ് നന്ദി അറിയിച്ച സമ്മേളനം പാസ്റ്റർ കെ.വി. ജോസഫ്(ഐ.പി.സി ഡൽഹി സ്റ്റേറ്റ്) പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞു. സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, രഞ്ജു ഗുജറാത്ത്, ബൈജു ദോഹ, സുബിൻ മാണി തുടങ്ങിയവർ സങ്കേതിക സഹായങ്ങൾ ചെയ്തു. സമ്മേളനം തൽസമയസംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര – കേഫാ ടിവി നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.