ഇന്നത്തെ ചിന്ത : പുതുക്കപ്പെടുന്ന യൗവനം | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 103:5 നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായ്ക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.

ഏകദേശം 100 വയസു പ്രായമാകുമ്പോൾ കഴുകന്റെ തൂവലുകൾ കൊഴിഞ്ഞു വിരൂപമാകാറുണ്ട്. പിന്നീട് പറക്കാൻ ബുദ്ധിമുട്ട് നേരിടും. അതുകൊണ്ടു കുറച്ചു സമയത്തേക്ക് അതു സ്വസ്ഥമായിരിക്കുകയും എല്ലാ തൂവലുകളും പറിച്ചു കളയുകയും ചെയ്യുന്നു. അധികം വൈകാതെ തന്നെ പുതിയ തൂവലുകൾ വന്നു യൗവനത്തിൽ എന്നപോലെ ശക്തിയോടെ പറന്നുയരുന്നു. പ്രിയരെ, ദൈവത്തിനായി കാത്തിരിക്കുന്നവരും ഇങ്ങനെ തന്നെയാകണം.
യെശയ്യാ 40:31ൽ ഇങ്ങനെ വായിക്കുന്നു;
എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.

തളരാതെ മുന്നോട്ടു പോകാം. ഇനിയും ഓടുവാൻ ഏറെയുണ്ട്.

ധ്യാനം : സങ്കീർത്തനങ്ങൾ 103
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.