ഐ.പിസി പാമ്പാടി സെൻറർ ശുശ്രൂഷകനുമായ പാസ്റ്റർ സാം ഡാനിയേലിനെതിരെ പരക്കുന്ന വാർത്തകൾ വ്യാജം

തൃശ്ശൂർ: ഐ.പി.സി ആലത്തൂർ മുൻ സെൻറർ ശുശ്രൂഷകനും, ഐ.പി.സി പാമ്പാടി സെൻറർ ശുശ്രൂഷകനുമായ പാസ്റ്റർ സാം ഡാനിയേലിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ വ്യാജ വാർത്ത പരക്കുന്നത് വ്യാജം.

Download Our Android App | iOS App

തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥാനാർത്ഥി നിർണയം പ്രാർത്ഥനയോടെ പാസ്റ്റർ സാം ഡാനിയേലിന്റ്‌ നേതൃത്വത്തിൽ നടക്കുന്നു എന്ന് ഫോട്ടോയോടൊപ്പം പ്രചരിക്കുന്ന വാർത്തയാണ് വ്യാജം. ഐ.പി.സി ആലത്തൂർ സെന്ററിൽ ഉൾപ്പെട്ട പുലാക്കോട് ദൈവസഭയിൽ നടന്ന മാസയോഗത്തിന്റെ ഫോട്ടോയാണ് വ്യാജവാർത്ത സൃഷ്ടിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഈ മാസയോഗം ഏകദേശം ഒരു വർഷത്തിനു മുൻപ് നടന്നതാണ്.

post watermark60x60

വ്യാജ വാർത്തയുടെ ഉദ്ദേശം എന്തെന്ന് തനിക്കറിയില്ലെന്നും തന്നെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും പാസ്റ്റർ സാം ഡാനിയേൽ പറഞ്ഞു .അതിനെ തുടർന്ന് ഈ വാർത്തകൾ പ്രചരിപ്പിച്ച വ്യക്തി എന്നെ വിളിച്ച് ക്ഷമ ചോദിച്ചെന്നും, ഫോട്ടോ മാറിപോയതാണെന്ന് അവർ പറഞ്ഞെന്നും പാസ്റ്റർ സാം ഡാനിയേൽ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു. പെന്തക്കോസ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ ഉദേശത്തിന്റെ ഭാഗമാകാം ഈ വ്യാജ വാർത്ത പ്രചരണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

-ADVERTISEMENT-

You might also like
Comments
Loading...