മലബാർ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന് അഭിമാനമായി കേഡറ്റ് ഗായോസ് ഡിസ്ട്രിക്റ്റ് CA യുടെ അനുമോദനം

കോഴിക്കോട്: ബത്തേരി സെക്ഷനിലെ മാടക്കര സഭാംഗവും ബത്തേരി സെക്ഷനിലെ ശുശ്രൂഷകനുമായ പാസ്റ്റർ ഏലിയാസ്‌ – ലീന ദമ്പതികളുടെ മകനാണ് കേഡറ്റ് ഗായോസ് ഏലിയാസ്. വളരെ ഉത്സാഹിയും കീബോർഡിസ്റ്റുമാണ്. തനിക്ക് ലഭിച്ചിരിക്കുന്ന താലന്തുകൾ ദൈവരാജ്യത്തിനായി പ്രയോജനപ്പെടുത്തുകയും യുവജനങ്ങൾക്ക് മാത്യകയും ആവേശവുമാണ് ഗായോസ്. കേരള -ലക്ഷദ്വീപ് പ്രതിനിധീകരിച്ച് ഇവൻറ് കൾച്ചറൽ പ്രോഗ്രാമിൽ പങ്കെടുത്ത് ട്രോഫി കരസ്ഥമാക്കി. കേഡറ്റ്. ഗായോസിന് ഡിസ്ട്രിക്റ്റ് CA ഉപകാരം നൽകി അനുമോദിച്ചു . കോവിഡ്മൂലം ഡിസ്ട്രിക്റ്റ് CA ക്യാമ്പ് മുടങ്ങിയതിനാൽ കേഡറ്റ്. ഗയോസിൻ്റെ ഭവനത്തിലാണ് പ്രോഗ്രാം ക്രമീകരിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം: Rev. ഹെൻസിൽ ജോസഫ് ഉപകാരം നൽകി. സെക്ഷൻ പ്രസ് ബിറ്റർ: Rev: E.V. ജോൺ, CA പ്രസിഡൻ്റ്:Pr. ഇമ്മാനുവൽ പ്രസാദ്, സെക്രട്ടറി: Pr. മെജോഷ്, ട്രഷറാർ: ജോയൽ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...