ഡോ. ജോൺ ഹഗ്ഗായി നിത്യതയിൽ

ഹഗ്ഗായി ഇന്റർനാഷണൽ മിനിസ്ട്രിയുടെ സ്ഥാപകനായിരുന്ന ഡോ. ജോൺ എഡ്മണ്ട് ഹഗ്ഗായി ; 96-മത്തെ വയസ്സിൽ താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. നവംബർ 18 ന് രാവിലെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

75 വർഷം കർത്തൃ ശുശ്രുഷയിൽ ആയിരുന്ന അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്ന ഒരു സുവിശേഷകനായിരുന്നു. അദ്ദേഹത്തിന്റെ ദർശനവും കർത്താവിനോടുള്ള സ്നേഹവും, സുവിശേഷത്തോടുള്ള അഭിനിവേശം, വിശ്വസ്ഥത എന്നിവ ഓരോ ചുവടുവെപ്പിലും പ്രകടമായിരുന്നു.
ഓരോ വ്യക്തിക്കും സുവിശേഷം അർത്ഥവത്തായും സാംസ്‌കാരികമായി സംവേദനക്ഷമവും പ്രസക്തവുമായ രീതിയിൽ കേൾക്കുവാനുള്ള അവസരം ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. ഈ ലക്ഷ്യത്തിന് വേണ്ടിയാണ് അദ്ദേഹം ഹാഗ്ഗായി ഇന്റർനാഷണൽ മിനിസ്ട്രി എന്ന സംരംഭം ആരംഭിച്ചത്.

“ദൈവത്തിനു വേണ്ടി വളരെ മഹത്തായ കാര്യങ്ങൾ ചെയ്യുവാൻ പരിശ്രമിക്കുക ; ദൈവം അതിൽ ഇല്ലെങ്കിൽ അത് പരാജയപ്പെടും.” എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ആപ്തവാക്യം ആയിരുന്നു ഓരോ ദൗത്യത്തിന്റെയും പിന്നിലെ പ്രേരകശക്തി.
ഡോ. ഹാഗ്ഗായിയുടെ ദൈവത്തോടുള്ള അനുസരണവും, സ്ഥിരോത്സാഹവും, വെല്ലുവിളികളെ നേരിടുവാനുള്ള മനക്കരുത്തും, ദൈവനാമമഹത്വത്തിനുവേണ്ടി പല വാതിലുകളും തുറക്കപ്പെടുവാൻ കാരണമായിതീർന്നു.

അദ്ദേഹം തന്റെ കുടുംബത്തെയും, സ്റ്റാഫിനെയും, ശുശ്രുഷപങ്കാളികളെയും ലോകനേതാക്കളെയും എല്ലാം വളരെയധികം സ്നേഹിച്ചു. തന്റെ വിവേകത്തോടെയുള്ള പെരുമാറ്റം, ശക്തിയേറിയ പ്രസംഗം, ശക്തമായ അഭിപ്രായങ്ങൾ, ജ്ഞാനത്തോടെയുള്ള വാക്കുകൾ, വളരെ ആർദ്രമായ ഹൃദയം എന്നിവയെല്ലാം വളരെ ശ്രദ്ധ ആകർഷിക്കുന്നത് ആയിരുന്നു. 189 രാജ്യങ്ങളിലെ 123800 – ൽ അധികം ഹാഗ്ഗായി നേതാക്കളിലൂടെ ലോകമെങ്ങും ദശലക്ഷക്കണക്കിന് ആളുകളെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ ഈ സംരഭത്തിന് കഴിഞ്ഞു.
പുസ്തകരചയിതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഒരു ഡസ്സനിലധികം പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
ഭാര്യ : ക്രിസ്റ്റീൻ, മകൻ : ജോണി.
ഉയർപ്പിന്റെ പൊൻപുലരിയിൽ ആയിരമായിരം വിശുദ്ധന്മാരോടൊപ്പം ഡോ. ജോൺ ഹാഗ്ഗായിയെയും കാണാം എന്ന പ്രത്യാശയോടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.