സൗത്ത് ഏഷ്യ ബൈബിൾ കമന്ററിയുടെ (എസ്‌.ഐ.ബി‌.സി) ഹിന്ദി പതിപ്പ് ഇന്ന് പുറത്തിറങ്ങുന്നു

നവാപ്പൂർ: സൗത്ത് ഏഷ്യ ബൈബിൾ കമന്ററിയുടെ (എസ്‌.ഐ.ബി‌.സി) ഹിന്ദി പതിപ്പ്, ഫിലാഡെൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ നാൽപതാം വാർഷിക കൺവെൻഷന്റെ (നവാപ്പൂർ കൺവെൻഷൻ ) രണ്ടാം ദിനമായ നവംബർ 20 ന് വൈകുന്നേരം 6.00 ന് പുറത്തിറക്കും.

Download Our Android App | iOS App

post watermark60x60

രാജസ്ഥാൻ, യുപി, എം‌പി എന്നിവിടങ്ങളിൽ നിന്നുള്ള പാസ്റ്റർമാർ, സെമിനാരി അധ്യാപകർ, മറ്റ് വിശ്വാസികൾ എന്നിവർ ഉൾപ്പെടുന്ന 32 ഓളം വിവർത്തകർ ചേർന്ന് ഏകദേശം അഞ്ച് വർഷങ്ങൾ കൊണ്ടാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. സൗത്ത് ഏഷ്യ ബൈബിൾ കമന്ററിയുടെ ഇംഗ്ലീഷ് പതിപ്പ് 2015 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചിരുന്നു.

സൂമിലൂടെ നടക്കുന്ന ഈ മീറ്റിംഗിൽ സംബന്ധിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി ഫിലാഡെൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ ഓവർസിയർ റവ.ജോയ് പുന്നൂസ് അറിയിച്ചു.

സൂം മീറ്റിങ്ങ് ഐഡി: 821 3368 0073
പാസ് വേഡ്: 2020

-ADVERTISEMENT-

You might also like
Comments
Loading...