സി.ഇ.എം ഗുജറാത്ത് സെന്റർ ത്രിദിന ക്യാമ്പ് സമാപിച്ചു

ഗുജറാത്ത് :സി. ഇ. എം
ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ക്യാമ്പ് നവംബർ 16-18 വരെ നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ സി ഇ എം ഗുജറാത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം അധ്യക്ഷത വഹിച്ചു.
സി. ഇ. എം ജനറൽ സെക്രട്ടറി
പാസ്റ്റർ ജോമോൻ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് 13 വയസിനു താഴെയുള്ള കുട്ടികൾക്കായുള്ള കിഡ്സ് ക്യാമ്പ് നടന്നു. 17,18 ദിവസങ്ങളിൽ ‘ക്രിസ്തുവിന്റെ സാക്ഷികൾ’ (അപ്പൊ. പ്രവർ. 1:8) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സജികുമാർ കെ. പി(കേരള), പാസ്റ്റർ ഫിന്നി മാത്യു(ഡൽഹി) എന്നിവർ ക്ലാസുകൾ നയിച്ചു. ഡോ. ബ്ലെസ്സൺ മേമന(കേരള), പാസ്റ്റർ റെന്നി തോമസ്(രാജസ്ഥാൻ), ഇവാ. സിജോ സി ജോസഫ് (വഡോദര) എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. ശാരോൻ നോർത്ത് വെസ്റ്റ് റീജിയൻ മിനിസ്റ്റർ പാസ്റ്റർ ഡേവിഡ് കെ, ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി വി തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ അധ്യക്ഷത വഹിച്ചു.
ദിവസവും രാത്രി 7.30 മുതൽ 9.30 വരെ സൂമിലാണ് യോഗങ്ങൾ നടന്നത്‌.

സമാപന സമ്മേളനത്തിൽ സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു, ശാരോൻ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി പാസ്റ്റർ വി പി കോശി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിവിധ മീറ്റിങ്ങുകളിൽ പാസ്റ്റർ അലക്‌സാണ്ടർ വി എ, പാസ്റ്റർ പോൾ നാരായൺ, പാസ്റ്റർ ബെൻസൻ ഡാനിയേൽ, പാസ്റ്റർ രാജീവ് പോൾ, പാസ്റ്റർ ടോണി വർഗീസ്, പാസ്റ്റർ അലക്‌സാണ്ടർ പി എം തുടങ്ങിയവർ പ്രാർത്ഥിച്ചു. ഇവാ. റോഷൻ ജേക്കബ് കൃതജ്ഞത അറിയിച്ചു.
പാസ്റ്റർ ജോൺ പി. തോമസ്(പ്രസിഡന്റ്‌), പാസ്റ്റർ റോബിൻ പി. തോമസ്(സെക്രട്ടറി) തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.