‘ എൻറിച്ച്മെന്റ് ‘ ഓൺലൈൻ ബൈബിൾ ക്വിസ് ബെറ്റി അലക്സിന് ഒന്നാം സ്ഥാനം

ഇടയ്ക്കാട് : യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് സംഘടിപ്പിച്ച ഓൺലൈൻ ബൈബിൾ ക്വിസ് മത്സരം സമാപിച്ചു. 3 ഘട്ടങ്ങളായി നടത്തിയ മത്സരത്തിൽ 52 പേർ രജിസ്റ്റർ ചെയ്തു. ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും ബെറ്റി അലക്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സോജി ബിൻസനാണ് രണ്ടാം സ്ഥാനം. ജോളി വർഗീസ്, ജോൺ തോമസ് എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി.

Download Our Android App | iOS App

ബൈബിൾ ക്വിസ് രംഗത്ത് മികവ് തെളിയിച്ച പാസ്റ്റർ ബ്ലെസ്സൺ പി ബി ക്വിസ് മാസ്റ്ററായി പ്രവർത്തിച്ചു. നവംബർ 15ന് നടന്ന ഗ്രാൻഡ് ഫിനാലെ മത്സരങ്ങളുടെ വേദി സൂം പ്ലാറ്റ്ഫോമായിരുന്നു. വാട്സ്ആപ്പ്, സൂം സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ആദ്യ രണ്ട് ഘട്ടങ്ങൾ നടന്നത്. ക്രൈസ്തവ എഴുത്തുപുര, യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് എന്നീ ഫേസ്ബുക്ക് പേജുകളിലും ലൈവായി മത്സരം പ്രക്ഷേപണം ചെയ്തിരുന്നു.

post watermark60x60

ഇടയ്ക്കാട് ഗ്രാമ കൂട്ടായ്മയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ്. ഓൺലൈൻ സംഗമങ്ങൾ, സേവനപ്രവർത്തനങ്ങൾ, വിവിധ ക്രിസ്തീയ പ്രോഗ്രാമുകൾ എന്നിവ ഈ കൂട്ടായ്മ സംഘടിപ്പിച്ചു വരുന്നു.

-ADVERTISEMENT-

You might also like
Comments
Loading...