ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന് അനുഗ്രഹീത തുടക്കം

കാനഡ : ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ  ഉത്‌ഘാടനം ഇന്ന് നടന്നു. ഡോ. മാത്യു കോശി പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിങ് പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് അധ്യക്ഷതവഹിക്കുകയും തുടർന്നു RSV സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകി. ഷെബു തരകൻ സ്വാഗതം പറയുകയും, ഡാർവിൻ ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്തു.

post watermark60x60

ഇവാ.എബിൻ അലക്സ് കാനഡ ടീമിനെ പരിചയപ്പെടുത്തുകയും തുടർന്നു പാസ്റ്റർ ജേക്കബ് മാത്യു ദൈവവചനത്തിൽനിന്നു സംസാരിക്കുകയും, ചാപ്റ്ററിന്റെ  ഔപചാരികമായി   ഉത്‌ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു.

Download Our Android App | iOS App

പാസ്റ്റർ ജോൺ പി.തോമസ് കാനഡ ചാപ്റ്റർ ടീമിനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.
തുടർന്ന് കാനഡ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഷിനു തോമസ് തുടർന്നു നടത്തുവാൻ പോകുന്ന പ്രവർത്തനങ്ങളെപറ്റി വിവരിക്കുകയും ചെയ്തു. പാസ്റ്റർമാരായ ഭക്തവത്സലൻ, ജോർജ് തോമസ്, സാം വർഗീസ്, അലക്സാണ്ടർ ജോസഫ്, എബി ബെൻ, മാർക്ക് വിൽ‌സൺ, ടിജോ മാത്യു, ഫിന്നി വർഗീസ്, ബാബു ജോർജ്, സാബു തോമസ്സ്, സാമുവേൽ എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട് പ്രാത്ഥിക്കുകയും പാസ്റ്റർ സാമൂവേൽ ഡാനിയേൽ ആശിർവാദം പറയുകയും ചെയ്തു.

ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ് ടീമിലുളള വിവിധ ചാപ്റ്ററുകളുടേയും യൂണിറ്റുകളുടെയും നേതൃത്വം നൽകുന്നവർ ഈ മീറ്റിംഗ് സൂം പ്ലാറ്റഫോമിലൂടെ യൂട്യൂബ് /ഫെയ്സ് ബുക്ക് വഴി ലൈവ് ടെലികാസ്റ്റ് വഴി അനേകർ പങ്കെടുത്തു.

-ADVERTISEMENT-

You might also like