ഫാ. സ്റ്റാൻ സ്വാമി തലോജ ജയിലിൽ നിന്നെഴുതിയ കത്ത്

ഫാ. സ്റ്റാൻ സ്വാമി എഴുതിയ കത്തിൽ നിന്നുള്ള ഭാഗങ്ങൾ.

ജയിലിലെ തന്റെ സഹമുറിയൻ ആയ അരുൺ ഫെറെയ്റയുടെ സഹായത്തോടെ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമി എസ്.ജെ എഴുതുന്നത്:

പ്രിയ സുഹൃത്തുക്കളെ:
സമാധാനം! എനിക്ക് എഴുതാനായി ധാരാളം വിശദാംശങ്ങൾ ഇല്ലെങ്കിലും, ഞാൻ കേട്ടതിൽ നിന്ന്, നിങ്ങൾ നൽകുന്ന ഐക്യദാർഡ്യത്തിനും പിന്തുണക്കും ഞാൻ എല്ലാവരോടും നന്ദിയുള്ളവനാണ്. രണ്ട് തടവുകാർക്കൊപ്പം ഞാൻ ഏകദേശം 13 അടി x 8 അടി സെല്ലിലാണ് കഴിയുന്നത്. ഒരു ചെറിയ കുളിമുറിയും ഇന്ത്യൻ കമ്മോഡുള്ള ടോയ്‌ലറ്റും ഇവിടെയുണ്ട്. ഭാഗ്യവശാൽ, എനിക്ക് ഒരു വെസ്റ്റേൺ കമ്മോഡ് നൽകിയിട്ടുണ്ട്.

വരവര റാവു, വെർനോൺ ഗോൺസാൽവസ്, അരുൺ ഫെറെയിറ എന്നിവർ മറ്റൊരു സെല്ലിലാണ്. പകൽ സമയത്ത്, സെല്ലുകളും ബാരക്കുകളും തുറക്കുമ്പോൾ, ഞങ്ങൾ പരസ്പരം കണ്ടുമുട്ടുന്നു. വൈകുന്നേരം 5.30 മുതൽ 06.00 വരെയും ഉച്ചയ്ക്ക് 12 മുതൽ 03.00 വരെയും രണ്ട് തടവുകാരുമായി എന്റെ സെല്ലിൽ എന്നെ പൂട്ടിയിരിക്കുകയാണ്. എന്റെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കാൻ അരുൺ എന്നെ സഹായിക്കുന്നു. കുളിക്കാൻ വെർനോൺ എന്നെ സഹായിക്കുന്നു. എന്റെ രണ്ട് തടവുകാർ അത്താഴ സമയത്ത്, എന്റെ വസ്ത്രങ്ങൾ കഴുകുന്നതിനും കാൽമുട്ടിന് സന്ധികളിൽ ഉഴിച്ചിൽ ചെയ്യുന്നതിനും സഹായിക്കുന്നു. അവർ വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ അന്തേവാസികളെയും സഹപ്രവർത്തകരെയും ഓർമ്മിക്കുക.
എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും, തലോജ ജയിലിൽ മനുഷ്യത്വം കുതിക്കുന്നു.

(ശ്രീ ജോൺ ദയാൽ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ച എഴുത്തിന് കടപ്പാട്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.