ഇന്നത്തെ ചിന്ത : അംഗഹീനനു പുരോഹിതനാകാൻ കഴിയില്ല | ജെ. പി വെണ്ണിക്കുളം

ലേവ്യപുസ്തകം 21:17
നീ അഹരോനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ സന്തതിയിൽ അംഗഹീനനായവൻ നിന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ ഒരിക്കലും അടുത്തുവരരുതു.

പൗരോഹിത്യ ശുശ്രൂഷയിലേക്കു വരുന്നവർക്ക് ശാരീരികമായി യാതൊരു വിധ വൈരൂപ്യമോ അപ്രാപ്തിയോ ഉണ്ടാകാൻ പാടില്ല എന്ന് മോശൈക ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവൻ അടുത്തുചെന്നാൽ വിശുദ്ധ വസ്തുക്കൾ അശുദ്ധമാകും എന്നു ദൈവം നിഷ്കർഷിച്ചിരുന്നു. അതുപോലെ തന്നെ അവൻ യാതൊരു തരത്തിലും സാന്മാർഗ്ഗിക ദോഷമുള്ളവനും ആകാൻ പാടില്ല. അന്ന് ദൈവം എത്ര ശക്തമായിട്ടാണ് നിയമം നൽകിയതെന്ന് ഓർക്കുക.
പ്രിയരെ, നമ്മുടെ ദൈവം ശുദ്ധീകരണത്തിന്റെ ദൈവമാണ്. ശുദ്ധീകരണം കൂടാതെ ആർക്കും കർത്താവിനെ കാണാൻ കഴിയില്ല. അങ്ങനെയെങ്കിൽ ശുശ്രൂഷയിൽ പോലും ഒരു അശുദ്ധിയും ഉണ്ടാകരുതെന്നു ദൈവം ആഗ്രഹിക്കുന്നു.

ധ്യാനം : ലേവ്യാപുസ്തകം 21
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.