ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ വാർഷിക കൺവൻഷൻ

ഫരീധാബാദ് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നോർത്ത് സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ നടത്തപ്പെടുന്നു. ഇന്നും നാളെയും(14 & 15 നവംബർ) വൈകുന്നേരം 6 മണി മുതൽ 8 മണിവരെ സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്.

പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ വൈ. യോഹന്നാൻ, പാസ്റ്റർ ഡാനിയേൽ വില്യംസ് എന്നിവർ ദൈവവചനം സംസാരിക്കും.
ഇവാ.ബെനിസൻ ബി. മാത്യു, ഇവാ.ജോൺ വി. അലക്‌സാണ്ടർ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ എബ്രഹാം ഡാനിയേൽ, പാസ്റ്റർ അലക്‌സാണ്ടർ സാമുവേൽ, പാസ്റ്റർ യോഹന്നാൻ വൈ എന്നിവർ വാർഷിക കൺവൻഷന് നേതൃത്വം വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading