ഇന്നത്തെ ചിന്ത : ധനസമ്പാദനത്തിൽ ഒരു ഫലശൂന്യതയുണ്ട് | ജെ. പി വെണ്ണിക്കുളം

സുഖസുഷുപ്തി മാത്രം ലക്ഷ്യമിടുന്ന മനുഷ്യർ അവരുടെ ജീവിതം പണം സമ്പാദിക്കുന്നതിൽ മാത്രമാക്കുന്നു. അതു അവരെ പാപത്തിലേക്കു നയിക്കുന്നു. ദ്രവ്യാഗ്രഹം ഒരു ആപത്തായി വന്നു ചേരുമെന്ന് അവർ ചിന്തിക്കുന്നില്ല. സഭാപ്രസംഗി അഞ്ചാം അധ്യായത്തിൽ ശലോമോൻ പറയുന്നത് ശ്രദ്ധിക്കുക: ധനം സംതൃപ്തി നൽകില്ല (വാക്യം 10). സമ്പത്തു മടിയന്മാരെയും ഉല്ലാസപ്രിയരെയും സൃഷ്ടിക്കുന്നു (വാക്യം 11). അതു ഉറക്കം കെടുത്തുകയും ചെയ്യും (വാക്യം 12). അനർഥത്തിനു കാരണമാവുകയും ചെയ്യുന്നു (വാക്യം 13,14). പ്രിയരെ, ദൈവത്തെ കൂടാതെയുള്ള ധനം എല്ലാം നഷ്ടപ്പെടുക തന്നെ ചെയ്യും. അതിനാൽ അലപ്മെയുള്ളുവെങ്കിലും നന്ദിയോടെ ദൈവനാമത്തിനായി നിലകൊള്ളാം.

ധ്യാനം : സഭാപ്രസംഗി 5
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.