“കിഡ്സ്‌ -ഗെറ്റ് ടുഗെതർ ” ഏകദിന സമ്മേളനം നവംബർ -14 ന്

ബാംഗ്ലൂർ: ഐ.പി.സി സൺഡേസ്കൂൾ അസോസിയേഷൻ കർണാടക സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം നവംബർ 14ന് കർണാടക സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡയറക്ടർ അഡ്വ:ജിയോ ജോർജ് സി. ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേറ്റ് ഡയറക്ടർ പാസ്റ്റർ ലിജു കോശി അധ്യക്ഷത വഹിക്കും.

നവംബർ 14 ശനി രാത്രി 6 30 മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ” കിഡ്സ്‌ -ഗെറ്റ് ടുഗെതർ എന്നാ ഈ പ്രോഗ്രാം നടക്കുന്നത്. തീം- “ജീസസ് മൈ സൂപ്പർ ഹീറോ” എന്ന വിഷയം ആസ്പദമാക്കി ഇംഗ്ലീഷ് -മലയാളം ഭാഷകളിൽ ടിം കിഡ്സ്‌ കാനഡ പരിപാടികൾ നടത്തും.

പ്രയ്‌സ് & വർഷിപ് , ഗെയിം, ബൈബിൾ ക്വിസ്, ക്രാഫ്റ്റ് തുടങ്ങിയ പരിപാടികൾ വിവിധ സെക്ഷനുകളിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുഞ്ഞുങൾ കളർ പെൻസിൽ, ഗ്ലൂ, കളർ പേപ്പർ, സിസർ, ഐസ് ക്രീം സ്റ്റിക്ക് തുടങ്ങിയവ കരുതണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കർണാടകയുടെ വിവിധ സെന്ററിൽ നിന്നുള്ള സൺഡേസ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, സൺഡേസ്കൂൾ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

പ്രദീപ് മാത്യു, പാസ്റ്റർ സാജൻ സക്കറിയ പി , പുന്നൂസ് എം കുര്യൻ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading