വിദേശ സംഭാവനയ്ക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി

ന്യൂഡൽഹി: വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി കേന്ദ്ര സർക്കാർ. കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ വിദേശ സംഭാവന നിയന്ത്രണ (ഭേദഗതി) നിയമത്തിന്റെ (എഫ്സിആർഎ) അടിസ്ഥാനത്തിലുള്ള ചട്ടങ്ങൾ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു. കുറഞ്ഞത് 3 വർഷമായി പ്രവർത്തിക്കുന്നതും ഇക്കാലയളവിൽ 15 ലക്ഷം രൂപയെങ്കിലും സന്നദ്ധപ്രവർത്തനങ്ങൾക്കു ചെലവഴിച്ചതുമായ സംഘടനകൾക്കേ എഫ്സിആർഎ രജിസ്ട്രേഷന് അപേക്ഷിക്കാനാകൂ. സംഭാവന നൽകുന്നവർ തുകയും ഉദ്ദേശ്യവും വ്യക്തമാക്കി നൽകുന്ന കത്തു ഹാജരാക്കിയാലേ സ്വീകരിക്കാൻ അനുമതി ലഭിക്കു.

post watermark60x60

മറ്റു പ്രധാന വ്യവസ്ഥകൾ
• ഇന്ത്യയിൽ പണം സ്വീകരിക്കുന്ന സംഘടനയുടെ പ്രധാന വ്യക്തി, സംഭാവന നൽകുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കരുത്. സംഘടനയുടെ 75% ഭാരവാഹികളോ ഭരണസമിതി അംഗങ്ങളോ, സംഭാവന നൽകുന്ന പ്രസ്ഥാനത്തിന്റെ അംഗങ്ങളോ ജീവനക്കാരോ ആയിരിക്കരുത്.
• വിദേശത്തുനിന്നു സംഭാവന നൽകുന്നത് ഒരാളെങ്കിൽ ആ വ്യക്തിക്ക് സംഭാവന സ്വീകരിക്കുന്ന സംഘടനയിൽ ഒൗദ്യോഗിക
പദവികൾ പാടില്ല.
• സംഭാവന ഒരു കോടി രൂപയിൽ കൂടുതലെങ്കിൽ തവണകളായി വാങ്ങാനാകും അനുമതി. ആദ്യ ഗഡുവിന്റെ 75 ശതമാനം ചെലവാക്കിയതിന്റെ രേഖ ഹാജരാക്കി. തെളിവെടുപ്പിനുശേഷം അടുത്ത ഗഡുവിന് അനുമതി.

-ADVERTISEMENT-

You might also like