മസിഹ് മഹോത്സവിന് അനുഗ്രഹീത തുടക്കം

ഫരീദാബാദ്: ഹരിയാന ഫരീദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രേസ് ഗോസ്പൽ മിനിസ്ട്രി സഭകളുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടന്നു വരുന്ന മസീഹ് മഹോത്സവ് എന്ന ആത്മീയ സംഗമം ഈ വർഷം സൂം,ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽക്കൂടിയും നടന്നു വരുന്നു.ഗ്രേസ് ഗോസ്പൽ സഭകളുടെ ജനറൽ പ്രസിഡന്റ് റവ. ജോസ് തോമസ് മീറ്റിംഗുകൾ ഉത്ഘാടനം ചെയ്തു. പാസ്റ്റർ.അജി അഗസ്റ്റിൻ നേതൃത്വം നൽകുന്ന മീറ്റിംഗിൽ പാസ്റ്റർ ആമോസ് സിങ്ങ്,പാസ്റ്റർ. സുഖ്ച്ചെൻ മസീഹ് തുടങ്ങിയവർ ദൈവ വചനം ശുശ്രൂഷിക്കുന്നു.നവംബർ 8ന് അവസാനിക്കുന്ന കൺവൻഷനിൽ സഭാ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും

-ADVERTISEMENT-

You might also like