തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു. ആദ്യഘട്ടം ഡിസംബർ 8ന്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും.
കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 31നകം പുതിയ ഭരണസമിതി നിലവിൽ വരുന്ന വിധത്തിലാകും തിരഞ്ഞെടുപ്പെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വി.ഭാസ്കരൻ വ്യക്തമാക്കി.

കോവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും പോസ്റ്റൽ വോട്ടിന് സൗകര്യം ഒരുക്കും. ആവശ്യമെങ്കിൽ ക്വാറന്റീനിലുള്ളവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ, 87 മുനിസിപ്പാലിറ്റികളിലെ 3078 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ, ആറ് കോർപ്പറേഷനുകളിലെ 416 വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്. അന്തിമ വോട്ടർപട്ടിക നവംബർ പത്തിന് പ്രസിദ്ധീകരിക്കും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാവും തിരഞ്ഞെടുപ്പ്.
പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി 2020 നവംബർ 19.

3 ഘട്ടങ്ങളിലായിട്ടാവും തിരഞ്ഞെടുപ്പ്.
ആദ്യഘട്ടത്തിൽ ഡിസംബർ 8 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ.
രണ്ടാം ഘട്ടത്തിൽ ഡിസംബർ 10 ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ,വയനാട്
മൂന്നാം ഘട്ടത്തിൽ ഡിസംബർ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ. വോട്ടെണ്ണൽ 2020 ഡിസംബർ 16ന്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading