ഇന്നത്തെ ചിന്ത : പരമാർത്ഥതയോടെ നടക്കാം | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 20:7 പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.

ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം ദൈവസന്നിധിയിൽ പരമാർത്ഥമായി നടക്കുക എന്നത് ഏറ്റവും ആവശ്യമായ കാര്യമാണ്. അതു ഒരിക്കലും യോസേഫിന്റെ സഹോദരന്മാർ പറഞ്ഞ ‘പരമാർത്ഥത’ ആകരുതെന്നു മാത്രം.
നേരോടെ നടന്നാൽ തലമുറകളും അതു മാതൃകയാക്കും എന്നതിൽ സംശയമില്ല. സങ്കീർത്തനങ്ങൾ 112:2ൽ ഇങ്ങനെ വായിക്കുന്നു; അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. ദൈവസന്നിധിയിൽ വിശ്വസ്തതയോടും പരമാർത്ഥതയോടും ജീവിക്കാൻ എല്ലായ്പ്പോഴും ഉത്സാഹിക്ക.

ധ്യാനം : സദൃശ്യവാക്യങ്ങൾ 20
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.