എക്സൽ പബ്ലിക്കേഷന്റെ പഞ്ചദിന സെമിനാറിന് ഉജ്ജ്വല തുടക്കം

തിരുവല്ല: എഴുത്തിന്റെയും ദൃശ്യമാധ്യമങ്ങളുടെയും സാധ്യതകളും സാങ്കേതിക വശങ്ങളും പങ്കുവെക്കുന്ന ഓൺലൈൻ സെമിനാർ മഴവിൽ 2020 ന് മികച്ച വരവേല്‌പ്. ഉദ്ഘാടന ദിനമായ നവംബർ 3 ന് പാസ്റ്റർ വി.പി. ഫിലിപ്പ് എഴുത്തിലെ ആശയ വിനിമയം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. രണ്ടാം ദിനത്തിൽ വ്യത്യസ്തതരം എഴുത്തുകളെക്കുറിച്ച് വിശദമായ വിഷയ അവതരണം ശ്രീ. ജോർജ് കോശി മൈലപ്ര നടത്തി. സാഹിത്യ ശില്പശാല നിരവധി പേരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറി.

സെമിനാറിന്റെ രണ്ടാം ഘട്ടം നവംബർ 10, 11, 12 തീയതികളിൽ ഇന്ത്യൻ സമയം വൈകീട്ട് 8 മണിമുതൽ നടത്തപ്പെടുന്നതാണെന്ന് പ്രോഗ്രാം കോസിനേറ്റർ ജോബി .കെ.സി. അറിയിച്ചു. ഷാജൻ പാറക്കടവിൽ, സിബി റ്റി. മാത്യു, ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ ക്ലാസുകൾ നയിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എക്സൽ മിനിസ്ട്രിയുമായി ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.