“കിഡ്സ്‌ -ഗെറ്റ് ടുഗെതർ” ഏകദിന സമ്മേളനം നവംബർ -14നു

ബാംഗ്ലൂർ: ഐ.പി.സി സൺഡേസ്കൂൾ അസോസിയേഷൻ കർണാടക സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം നവംബർ 14നു നടക്കും.

post watermark60x60

ഐ.പിസി കർണാടക സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡയറക്ടർ അഡ്വ:ജിയോ ജോർജ് സി. ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേറ്റ് ഡയറക്ടർ പാസ്റ്റർ ലിജു കോശി അധ്യക്ഷത വഹിക്കും.

നവംബർ 14 ശനി രാത്രി 6 30 മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് “കിഡ്സ്‌ -ഗെറ്റ് ടുഗെതർ എന്നാ ഈ പ്രോഗ്രാം നടക്കുന്നത്. തീം- “ജീസസ് മൈ സൂപ്പർ ഹീറോ” എന്ന വിഷയം ആസ്പദമാക്കി ടിം കിഡ്സ്‌ കാനഡ പരിപാടികൾ നടത്തും.

Download Our Android App | iOS App

പ്രയ്‌സ് & വർഷിപ്പ്, ഗെയിം, ബൈബിൾ ക്വിസ്, ക്രാഫ്റ്റ് തുടങ്ങിയ പരിപാടികൾ വിവിധ സെക്ഷനുകളിൽ നടത്തും.

ഐ.പി.സി കർണാടകയുടെ വിവിധ സെന്ററിൽ നിന്നുള്ള സൺഡേസ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, സൺഡേസ്കൂൾ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.

ബ്രദർ പ്രദീപ് മാത്യു, പാസ്റ്റർ സാജൻ സക്കറിയ പി , ബ്രദർ പുന്നൂസ് എം കുര്യൻ എന്നിവർ നേതൃത്വം നൽകും.

സൂം ഐഡി :810 9463 7339
പാസ്സ്‌വേർഡ്‌ :371016

-ADVERTISEMENT-

You might also like