ലിജു ടി ഏബ്രഹാമിന്റെ സംസ്കാരം ചൊവ്വാഴ്ച നവംബർ 3 ന്

എടത്വാ: ബൈക്ക് പാടത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മെയിൽ നഴ്സ് ലിജു ടി. ഏബ്രഹാമിന്റെ (34) സംസ്കാരം ശുശ്രൂഷ നവംബർ 3 ചൊവ്വാഴ്ച 11 മണിക്ക് ആനപ്രമ്പാൽ ഐ.പി.സി പെനിയേൽ സെമിത്തേരിയിൽ. ആലപ്പുഴ തലവടി ചൂട്ടുമാലി ഏബ്രഹാം ചാക്കോയുടെ ലീലാമ്മയുടെയും മകനായ ലിജു കഴിഞ്ഞ വ്യാഴാഴ്ച നിരണം ഭാഗത്തു നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ തോട്ടടി പാലത്തിനു സമീപം വച്ച് ബൈക്ക് ചൂട്ടുമാലി പാടത്തേക്ക് മറിയുകയായിരുന്നു. വീഴ്ചയിൽ ലിജുവിന്റെ തല ചെളിയിൽ പൂണ്ടു പോയിരുന്നു.
ഡൽഹിയിൽ ജോലി ചെയ്തിരുന്ന ലിജു 2 ആഴ്ച മുൻപാണ് നാട്ടിലെത്തിയത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിനും നിസ്സാര പരുക്കേറ്റു.
ഭാര്യ: ഇടുക്കി മൂരിക്കാശേരി തെക്കേ കുന്നിൽ ലിൻസി. മക്കൾ: ലെൻ, ഓസ്മിൻ.

-ADVERTISEMENT-

You might also like