ഡോക്ടർ ഷിബു തോമസ് (53) അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക്: കുഴിക്കാലയിൽ കർത്തൃദാസൻ പാസ്റ്റർ തോമസ് മത്തായിയുടെയും, ശ്രീമതി എലിസബത്ത് തോമസിന്റെയും (കുഞ്ഞുമോൾ) മകൻ ഡോക്ടർ ഷിബു തോമസ് (53 വയസ്സ്) ഇന്ന് നവംബർ 1 ഞാറാഴ്ച്ച രാവിലെ ന്യൂയോർക്കിലെ ഫ്ലവർ ഹിൽസിലുള്ള ഭവനത്തിൽ വച്ച് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: ഡോക്ടർ റേച്ചൽ (ശോഭ); മക്കൾ: ലിസ, അന്ന, കാലേബ്. സഹോദരങ്ങൾ : ഡോക്ടർ ഷേബ (ഹ്യുസ്റ്റൺ), സിബിൽ (ഓക്ലൊഹോമ)

ന്യൂയോർക്ക് കോളേജ് ഓഫ് ഓസ്റ്റീയോപതിക് മെഡിസിനിൽ നിന്നും മെഡിക്കൽ വിദ്യാഭാസം പൂർത്തിയാക്കിയ ഡോക്ടർ ഷിബു തോമസ് കഴിഞ്ഞ 26 വർഷമായി ബ്രൂക്ലിലിനുള്ള മൈമോഡിനിസ്‌ മെഡിക്കൽ സെന്ററിൽ ജോലി ചെയ്ത് വരികയായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading