ഇന്നത്തെ ചിന്ത : ദരിദ്രർക്ക് കൃപ കാണിക്കുക | ജെ. പി വെണ്ണിക്കുളം

ബാബേൽ രാജാവും ദാനിയേലും തമ്മിലുള്ള സംഭാഷണത്തിൽ ഇങ്ങനെ പറയുന്നു; “നീതിയാൽ പാപങ്ങളെയും ദരിദ്രൻമാർക്കു കൃപ കാണിക്കുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക”. ഈ പ്രസ്താവന പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പുണ്യപ്രവർത്തികൾ കൊണ്ടു പാപം പരിഹരിക്കപ്പെടുമെന്നും ദാനധർമ്മങ്ങൾ കൊണ്ടു അകൃത്യങ്ങൾ പരിഹരിക്കപ്പെടും എന്നും ചിന്തിക്കുന്നത് ശരിയല്ല. നന്മപ്രവർത്തികൾ ഭൗതീക ഉയർച്ചയ്ക്ക് കാരണമാകുമെന്ന് ന്യായപ്രമാണവും പറഞ്ഞേക്കാം. എന്നാൽ നീതിപ്രവർത്തികൾ ചെയ്യുക, പാപം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നു കൂടി ഓർക്കുന്നത് നന്ന്. ‘ദോഷം വിട്ടകന്നു ഗുണം ചെയ്ക’ എന്നാണല്ലോ സങ്കീ. 34: 14ൽ വായിക്കുന്നത്. വീഴ്ചയ്ക്ക് മുൻപേ ഒരു ഉന്നതഭാവം ഉണ്ട്.

post watermark60x60

ധ്യാനം : ദാനിയേൽ 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like